Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]
വെറുപ്പ് തോന്നാൻ അവളുടെ മനസ്സ് അനുവദിച്ചില്ല. അന്ന് യാത്ര തിരിക്കുന്നതിന് മുൻപ് തന്റെ കാൽക്കൽ വീണ് ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു മാപ്പിരന്ന അവന്റെ മുഖവും, എയർപോർട്ടിൽ വെച്ച് തന്നെ നെഞ്ചോട് ചേർത്തുപിടിച്ച ആ ചൂടും അവളുടെ ഉള്ളിൽ
അപ്പോഴും ബാക്കിയുണ്ടായിരുന്നു. അവൻ ഒരു ദുഷ്ടൻ ഒന്നും അല്ല; പക്ഷേ പക്വതയില്ലാത്തവനാണ്.
തന്നെ എങ്ങനെ സ്നേഹിക്കണമെന്നോ സംരക്ഷിക്കണമെന്നോ അറിയാത്ത ഒരു പയ്യൻ! ആ ആശയക്കുഴപ്പം അവളുടെ നെഞ്ചിൽ വലിയൊരു ഭാരമായി കിടന്നു.
"എന്താ മോളേ ആലോചിച്ചു നിൽക്കുന്നത്? മോന് അവിടെ തണുപ്പ് തുടങ്ങിയോ ആവോ?" ഉമ്മ ചോദിച്ചു.
"ആം ഉമ്മാ... അവിടെയിപ്പോൾ മരങ്ങളിലെ ഇലയൊക്കെ കൊഴിഞ്ഞ് നല്ല തണുപ്പ് തുടങ്ങിയെന്നാ ഇക്കാക്ക പറഞ്ഞത്," ജസ്ന ഉള്ളിലെ വിങ്ങൽ മറച്ചുവെച്ച് പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
അന്ന് പകൽ മുഴുവൻ വീട്ടുജോലികളിൽ മുഴുകുമ്പോഴും ജസ്നയുടെ മനസ്സ് ആ രണ്ട് ധ്രുവങ്ങൾക്കിടയിൽ കിടന്ന് ഉഴലുകയായിരുന്നു.
എന്നാൽ ആ വീർപ്പുമുട്ടലുകൾക്കിടയിൽ, അവളുടെ ദിവസങ്ങൾക്ക് വെളിച്ചം നൽകിയിരുന്ന ഒരേയൊരു രഹസ്യമുണ്ടായിരുന്നു—അവളുടെ ചുരിദാറിന്റെ പോക്കറ്റിലോ തലയിണയ്ക്കടിയിലോ എപ്പോഴും ഒളിഞ്ഞിരിക്കുന്ന ആ സ്മാർട്ട്ഫോൺ!
കഴിഞ്ഞ ഒരാഴ്ചയായി, ഒരു ദിവസം പോലും മുടങ്ങാതെ കൃത്യസമയത്ത് എത്തുന്ന ഏട്ടൻൻ്റെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ!
രാവിലെ അവൾ അടുക്കളയിൽ പത്തിരി പരത്തുമ്പോഴോ, ഉച്ചയ്ക്ക് സഫയുടെ കൂടെ ഉമ്മറത്തിരുന്ന് വർത്തമാനം പറയുമ്പോഴോ ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്താൽ അവളുടെ ഹൃദയമിടിപ്പ് തനിയെ വേഗത്തിലാകും.
ഷാഹിദ് കാനഡയിൽ എത്തിയ ശേഷം അവളുടെ വിസയുടെ മെഡിക്കൽ കാര്യങ്ങളും ബയോമെട്രിക് അപ്പോയിന്റ്മെന്റുകളുമെല്ലാം രോഹിത് കുമാർ തന്നെയാണ് നേരിട്ട് നോക്കിയിരുന്നത്.
പക്ഷേ രോഹിത്തിന്റെ മെസ്സേജുകൾ വെറും ഔദ്യോഗിക കാര്യങ്ങൾ മാത്രമായിരുന്നില്ല.
മിസ്സിസാഗയിലെ
💬 Comments
View all comments