0%

Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]

Author : Shanushinu Read All Parts 47.8K

തണുപ്പത്ത് തന്റെ ഓഫീസ് ജനലിലൂടെ കാണുന്ന മനോഹരമായ മേപ്പിൾ മരങ്ങളുടെ ഫോട്ടോകൾ അയാൾ അവൾക്ക് അയച്ചുകൊടുക്കും. "മോളൂ, ഇന്ന് അവിടെ മഴയുണ്ടോ?", "ഉച്ചയ്ക്ക് മോൾ എന്ത് കറിയാ വെച്ചത്?", "ഷാഹിദ് പോയതിന്റെ സങ്കടം മാറിയോ എന്റെ കുട്ടിക്ക്?"—അങ്ങനെ അങ്ങേയറ്റം മാന്യവും, എന്നാൽ ഒരു വലിയ

മനുഷ്യന്റെ സകല കരുതലും വാത്സല്യവും നിറഞ്ഞതുമായ ആ സന്ദേശങ്ങൾ അവളുടെ ഏകാന്തമായ പകലുകൾക്ക് വലിയൊരു തണലായിരുന്നു.

അയാളോട് സംസാരിക്കുമ്പോൾ താൻ എന്തോ വലിയൊരു തെറ്റ് ചെയ്യുകയാണെന്ന കുറ്റബോധം ഇടയ്ക്കൊക്കെ അവളെ തോണ്ടിയെങ്കിലും, അയാളുടെ വാക്കുകളിൽ ഒരിടത്തുപോലും ഒരു അവിഹിതമായ നോട്ടമോ വാക്കോ ഇല്ലാത്തതുകൊണ്ട് 'ഇതെന്റെ ഏട്ടനല്ലേ, എനിക്ക് ഒരു സഹോദരനെപ്പോലെ തുണയായി നിൽക്കുന്ന ആളല്ലേ' എന്ന് സ്വയം സമാധാനിപ്പിക്കാൻ അവൾക്ക് കഴിഞ്ഞു.

എന്നാൽ ആ സമാധാനം തകർന്നുവീണത് അന്ന് രാത്രിയിലായിരുന്നു.

കാനഡയിൽ എത്തിയ ശേഷമുള്ള ആദ്യത്തെ നാലു ദിവസങ്ങളിൽ ഷാഹിദ് ഫോൺ വിളിക്കുമ്പോൾ വളരെ നല്ല കുട്ടിയായിരുന്നു. രാവിലെ എട്ടുമണിക്ക് (അവിടെ രാത്രി ഒൻപതരയ്ക്ക്) അവൻ ജോലി കഴിഞ്ഞ് ഫ്ലാറ്റിൽ എത്തുമ്പോഴും, രാത്രി ഒൻപതരയ്ക്ക് (അവിടെ രാവിലെ പതിനൊന്നു മണിക്ക് ഓഫീസിലെ ബ്രേക്ക് സമയത്ത്) അവൻ വിളിക്കുമ്പോഴും

വളരെ മാന്യമായിട്ടാണ് സംസാരിച്ചിരുന്നത്. കുമരകത്തെ വഴക്കിന്റെ ഭയം അവന്റെ ശബ്ദത്തിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു.

പക്ഷേ അഞ്ചാം ദിവസം കഴിഞ്ഞതോടെ, മിസ്സിസാഗയിലെ ആ തണുത്ത ഒറ്റമുറി ഫ്ലാറ്റിലെ ഏകാന്തതയിലും, ലാപ്ടോപ്പിൽ കിടക്കുന്ന ഗൗതം മേനോൻ എടുത്ത ആ ചൂടൻ ഫോട്ടോകളുടെ ലഹരിയിലും ഷാഹിദിന്റെ ഉള്ളിലെ ആ പഴയ കാമഭ്രാന്ത് വീണ്ടും തലപൊക്കാൻ തുടങ്ങി!

അന്ന് രാത്രി കൃത്യം പത്തുമണിയായപ്പോൾ, താഴെ ഉമ്മയും വല്യുമ്മയും സഫയും

💬 Comments

View all comments