0%

Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]

Author : Shanushinu Read All Parts 48.1K

ഉറങ്ങാൻ കിടന്ന ശേഷം ജസ്ന തന്റെ കിടപ്പുമുറിയുടെ വാതിൽ ചാരി കട്ടിലിലേക്ക് കയറിയിരുന്നു.

നവംബറിലെ ഇളം തണുപ്പായതുകൊണ്ട് കടുംനീല നിറത്തിലുള്ള ഒരു ഫുൾ-സ്ലീവ് കോട്ടൺ നൈറ്റിയും അതിനുമുകളിലൂടെ ഒരു കട്ടി ഷാളുമായിരുന്നു അവൾ ധരിച്ചിരുന്നത്.

അപ്പോഴാണ് ഷാഹിദിന്റെ വാട്ട്സ്ആപ്പ് വീഡിയോ കോൾ വന്നത്.

അവിടെ കാനഡയിൽ ഇപ്പോൾ സമയം ഉച്ചയ്ക്ക് പതിനൊന്നരയാണ്. ഇന്ന് ശനിയാഴ്ചയായതുകൊണ്ട് ഷാഹിദിന് ഓഫീസിൽ പോകേണ്ടതില്ല. അവൻ തന്റെ ഫ്ലാറ്റിലെ കിടക്കയിൽ പുതച്ചുമൂടി കിടക്കുകയായിരുന്നു.

"ഹലോ ഇക്കാ... എഴുന്നേറ്റോ അവിടെ? ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ?" ജസ്ന ഫോൺ സ്റ്റാൻഡിൽ വെച്ച് ചിരിയോടെ ചോദിച്ചു.

"കഴിച്ചു പൊന്നൂ... ബ്രെഡും ഓംലെറ്റും ഉണ്ടാക്കി കഴിച്ചു. ഇവിടെ പുറത്ത് ഭയങ്കര തണുപ്പാ ഡാ, മൈനസ് രണ്ട് ഡിഗ്രിയായി ഇന്ന്," ഷാഹിദ് പുതപ്പിനുള്ളിൽ കിടന്നുകൊണ്ട് പറഞ്ഞു.

അവന്റെ കണ്ണുകൾ അപ്പോൾ അസാധാരണമാംവിധം തിളങ്ങുന്നുണ്ടായിരുന്നു; ശബ്ദത്തിന് പഴയ ആ കുമരകത്തെ രാത്രികളിലെ കനവും!

"അയ്യോ... അപ്പൊ പുറത്തിറങ്ങുമ്പോൾ ഇക്ക സൂക്ഷിക്കണം ട്ടോ, ഉമ്മ പറഞ്ഞപോലെ ജാക്കറ്റും തൊപ്പിയുമൊക്കെ ഇടണം," അവൾ ഒരു നല്ല ഭാര്യയുടെ കരുതലോടെ പറഞ്ഞു.

എന്നാൽ ഷാഹിദ് അവൾ പറഞ്ഞതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവന്റെ കണ്ണുകൾ സ്ക്രീനിൽ കാണുന്ന ജസ്നയുടെ കഴുത്തിലൂടെ ചുറ്റിയിട്ടിരിക്കുന്ന ഷാളിലായിരുന്നു.

"പൊന്നൂ..." അവന്റെ ശബ്ദം പെട്ടെന്ന് ഒരു രഹസ്യമന്ത്രണം പോലെ താഴ്ന്നു. "അവിടെ താഴെ ഉമ്മയും സഫയുമൊക്കെ ഉറങ്ങിയോ ഡാ?"

"ആം... എല്ലാവരും കിടന്നു. എന്തേ?"

"നീ ആ മുറിയുടെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിട്ടുണ്ടോ?" അവൻ ചോദിച്ചു.

ആ ചോദ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായ നിമിഷം ജസ്നയുടെ നെഞ്ചിലൂടെ ഒരു തണുപ്പ് പാഞ്ഞുപോയി. അവളുടെ മുഖത്തെ പുഞ്ചിരി

💬 Comments

View all comments