0%

Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]

Author : Shanushinu Read All Parts 48.2K

പതിയെ മാഞ്ഞു. "വാതിൽ ചാരിയിട്ടുണ്ട് ഇക്കാ. എന്താ കാര്യം?"

"എന്റെ പൊന്നൂ... നിന്നെ നേരിട്ട് കണ്ടിട്ട് ഒരാഴ്ചയായില്ലേ ഡാ?" ഷാഹിദ് ക്യാമറയ്ക്ക് കൂടുതൽ അടുത്തേക്ക് വന്ന് ചുണ്ടുകടിച്ചുകൊണ്ട് കൊതിയോടെ പറഞ്ഞു. "ഈ തണുപ്പത്ത് ഇവിടെ ഒറ്റയ്ക്ക് കിടക്കുമ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നു!

നീ എന്തിനാ ആ വലിയ ഷാളൊക്കെ പുതച്ചുമൂടി ഇരിക്കുന്നത്? അതൊന്ന് അഴിച്ചുമാറ്റിയേ... എന്നിട്ട് അന്ന് നീ കുമരകത്ത് വെച്ച് ഇട്ട ആ ക്രീം കാമിസോളില്ലേ?

അതല്ലെങ്കിൽ ഗൗതം ഭായ് തന്നിട്ടുപോയ ആ വെള്ള സാറ്റിൻ സ്ലിപ്പ് ഡ്രസ്സ് ഇല്ലേ? അതൊന്ന് എടുത്തിട്ട് എന്റെ മുന്നിൽ വന്നിരുന്നേ പൊന്നൂ...

ക്യാമറ കുറച്ചൊന്ന് താഴ്ത്തി വെച്ച് എന്റെ പെണ്ണിനെ ഞാനൊന്ന് കാണട്ടെ!"

ജസ്ന തരിച്ചിരുന്നുപോയി!

ഒരാഴ്ച മുൻപ് ഇതേ മുറിയിൽ വെച്ച് തന്റെ കാൽക്കൽ വീണ് കരഞ്ഞ് അവൻ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി—'എനിക്ക് നിന്റെ ശരീരത്തേക്കാൾ വലുത് നിന്റെ സ്നേഹമാണ് പൊന്നൂ!

എന്റെ മനസ്സും സ്വഭാവവും മാറുന്നതുവരെ ഞാൻ നിന്നെ ഒന്നിനും നിർബന്ധിക്കില്ല!'

വെറും ഏഴു ദിവസങ്ങൾ! അത്രയേ ആ കണ്ണുനീരിനും വാഗ്ദാനങ്ങൾക്കും ആയുസ്സുണ്ടായിരുന്നുള്ളൂ! താൻ ഇവിടെ ഒറ്റയ്ക്ക് എങ്ങനെ കഴിയുന്നുവെന്നോ, തന്റെ മനസ്സിലെ വിഷമങ്ങൾ എന്താണെന്നോ ചോദിക്കാൻ അവന് അഞ്ചു മിനിറ്റ് പോലും തികച്ചു വേണ്ട.

അവന് ഇപ്പോഴും വേണ്ടത് ഫോൺ ക്യാമറയ്ക്ക് മുന്നിൽ തുണിയുരിഞ്ഞു നിൽക്കുന്ന ഒരു കാഴ്ചവസ്തുവിനെ മാത്രമാണ്!

"ഇക്കാ... നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്?" ജസ്നയുടെ സ്വരം പെട്ടെന്ന് കടുത്തു. "അന്ന് പോകുന്നതിന് മുൻപ് നിങ്ങൾ എനിക്ക് തന്ന വാക്കൊക്കെ അപ്പോഴേക്കും മറന്നുപോയോ?"

"എന്റെ പൊന്നൂ...

💬 Comments

View all comments