0%

Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]

Author : Shanushinu Read All Parts 51.8K

ഏട്ടൻ വിരൽ കടിച്ചില്ലെങ്കിൽ എന്റെ പേര് ജസ്ന എന്നല്ല!

പിന്നെ... വലിയ ആളാണെന്നൊന്നും ഞാൻ നോക്കില്ല കേട്ടോ, സമയം തെറ്റി വെറും കാപ്പിയും കുടിച്ച് ഇരുന്നാൽ എൻ്റെ കയ്യിൽ നിന്ന് നല്ല വഴക്ക് കിട്ടും, നോക്കിക്കോ!"

സ്വന്തം ശബ്ദത്തിൽ ഇത്രത്തോളം സ്വാതന്ത്ര്യവും കുറുമ്പും എപ്പോഴാണ് കടന്നുവന്നതെന്ന് അവൾ തന്നെ അമ്പരന്നുപോയി!

ഷാഹിദിനോട് സംസാരിക്കുമ്പോൾ പോലും തനിക്ക് ഇങ്ങനെയൊരു ലാഘവത്വം തോന്നിയിട്ടില്ല. ഷാഹിദിനോട് എന്തെങ്കിലും തമാശ പറഞ്ഞാൽ ഒന്നുകിൽ അവൻ അതിനെ കറക്കിത്തിരിച്ച് അവൻ വേറെ അവൻ്റെ മറ്റേതെങ്കിലും വിഷയത്തിലേക്ക് കൊണ്ടുപോകും, അല്ലെങ്കിൽ അവന്റെ ഓഫീസ് സ്ട്രെസ്സ് പറഞ്ഞ് മൂഡ് off ആവും.

എന്നാൽ രോഹിത് ഏട്ടനോട് സംസാരിക്കുമ്പോൾ താൻ വീണ്ടും കോളേജിൽ പഠിച്ചിരുന്ന ആ പഴയ കുസൃതിക്കാരിയായ പെൺകുട്ടിയായി മാറുകയാണ്!

മറുതലയ്ക്കൽ ട്രെഡ്മില്ലിൽ നിന്ന രോഹിത് കുമാർ അവളുടെ ആ വോയിസ് നോട്ട് കേട്ട് മനോഹരമായി പുഞ്ചിരിച്ചു. "എന്നെ വഴക്ക് പറയാനും ഭക്ഷണം തരാനും ഒക്കെ ഒരാൾ വരാൻ വേണ്ടിത്തന്നെയല്ലേ മോളൂ ഞാൻ ഇവിടെ കാത്തിരിക്കുന്നത്...

നീ വേഗം വാ," എന്ന അയാളുടെ മറുപടി കണ്ടപ്പോൾ ജസ്നയുടെ അടിവയറ്റിലൂടെ വീണ്ടും ആ മധുരമുള്ള മിന്നൽ പാഞ്ഞുപോയി.

അങ്ങനെ ചിരിയും കളിയും പാതിരാത്രിയിലെ മണിക്കൂറുകൾ നീളുന്ന ഫോൺ വിളികളുമായി ദിവസങ്ങൾ കൊഴിഞ്ഞുവീണു. എല്ലാ രാത്രിയും പതിനൊന്നു മണിക്ക് വീട് ഉറങ്ങിക്കഴിയുമ്പോൾ ഇയർഫോണും കുത്തി പുതപ്പിനുള്ളിൽ കിടന്ന് 'ഏട്ടന്റെ' ആ ശബ്ദം കേട്ടില്ലെങ്കിൽ തനിക്ക് ഉറക്കം വരില്ലെന്ന അവസ്ഥയിലേക്ക് ജസ്ന പൂർണ്ണമായും അടിമപ്പെട്ടുകഴിഞ്ഞിരുന്നു.

അതിനിടയിലാണ് ആ വ്യാഴാഴ്ച രാത്രി വന്നെത്തിയത്.

മഞ്ചേരിയിൽ സമയം രാത്രി പതിനൊന്നേകാൽ കഴിഞ്ഞിരുന്നു. പുറത്ത് നേർത്ത

💬 Comments

View all comments