0%

Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]

Author : Shanushinu Read All Parts 51.8K

മഞ്ഞുപൊഴിയുന്നുണ്ട്. പതിവുപോലെ വാതിൽ കുറ്റിയിട്ട്, ലൈറ്റ് അണച്ച്, ചെവിയിൽ ഇയർഫോണുമായി കട്ടിലിൽ കിടക്കുകയായിരുന്നു ജസ്ന. അപ്പുറത്ത് കാനഡയിൽ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയാണ്.

"അപ്പൊ ഇന്ന് എൻ്റെ ഷെഫ് ഒന്നും കരിച്ചില്ലേ അടുക്കളയിൽ?" ഫോൺ എടുത്ത ഉടനെ രോഹിത് കുസൃതിയോടെ ചോദിച്ചു.

"പോ ഏട്ടാ! അന്ന് ഒറ്റത്തവണയല്ലേ അങ്ങനെ പറ്റിയുള്ളൂ, അത് വെച്ച് ഇനി എന്നെ എപ്പോഴും കളിയാക്കണ്ട ട്ടോ!" ജസ്ന പുതപ്പിനുള്ളിൽ കിടന്ന് ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

"അല്ല, ഏട്ടൻ ഇന്ന് ലഞ്ച് കഴിച്ചോ? അതോ ഇന്നും ആ കടും കാപ്പി തന്നെയാണോ ശരണം?"

"ഇന്ന് ലഞ്ച് കഴിക്കാൻ സമയം കിട്ടിയില്ല മോളൂ, ഇവിടെ കുറച്ച് തിരക്കിലായിപ്പോയി," രോഹിത് കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് പറഞ്ഞു. "കാരണം... ഞാൻ മറ്റന്നാൾ ഇവിടെനിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ട്.

തിങ്കളാഴ്ച മുതൽ മുംബൈയിൽ വെച്ച് ഞങ്ങളുടെ ഏഷ്യ-പസിഫിക് ബിസിനസ്സ് സമ്മിറ്റ് നടക്കുന്നുണ്ട്. അഞ്ചാറു ദിവസം ഞാൻ മുംബൈയിലുണ്ടാവും."

'ഞാൻ ഇന്ത്യയിലേക്ക് വരുന്നുണ്ട്!'

ആ വാചകം കേട്ട നിമിഷം ജസ്നയുടെ കൈകൾ പുതപ്പിൽ മുറുകി. അവളുടെ നെഞ്ചിടിപ്പ് ഒറ്റയടിക്ക് ഇരട്ടിയായി!

ഇത്രയും നാൾ പതിനായിരക്കണക്കിന് മൈലുകൾക്കപ്പുറം, പത്തര മണിക്കൂർ സമയവ്യത്യാസത്തിൽ മറ്റൊരു ലോകത്തിരുന്ന മനുഷ്യൻ—ഇതാ മറ്റന്നാൾ മുതൽ താൻ ശ്വസിക്കുന്ന അതേ വായു ശ്വസിച്ച്, താൻ കാണുന്ന അതേ സൂര്യന്റെയും ചന്ദ്രന്റെയും കീഴിൽ, ഇതേ ഇന്ത്യൻ മണ്ണിൽ ഉണ്ടാകാൻ പോകുന്നു!

ആ ചിന്ത തന്നെ അവളുടെ സിരകളിലൂടെ വല്ലാത്തൊരു ചൂട് പടർത്തി.

"സത്യമായിട്ടും ഏട്ടാ?! ഏട്ടൻ ഇന്ത്യയിലേക്ക് വരുന്നുണ്ടോ?!" അവളുടെ ശബ്ദത്തിലെ ആവേശം മറച്ചുവെക്കാൻ അവൾക്ക് കഴിഞ്ഞതേയില്ല. " ഇക്ക പറഞ്ഞതേയില്ലല്ലോ എന്നോട്!"

"അവനോട് ഞാൻ ഇന്ന്

💬 Comments

View all comments