Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]
വൈകുന്നേരമേ പറഞ്ഞുള്ളൂ മോളൂ," രോഹിത് വളരെ സ്വാഭാവികമായി പറഞ്ഞു. തുടർന്ന് അയാൾ വളരെ തന്ത്രപരമായി തന്റെ വല വിരിച്ചു:
"മാത്രമല്ല ജസ്നാ, ഞാൻ മുംബൈയിൽ വരുന്നതുകൊണ്ട് മോളുടെ വിസയുടെ കാര്യത്തിൽ നമുക്കൊരു എളുപ്പവഴി കൂടി ഒത്തുവന്നിട്ടുണ്ട്. മോളുടെ സ്പൗസൽ സ്പോൺസർഷിപ്പിന്റെ രണ്ട് ഒറിജിനൽ നോട്ടറൈസ്ഡ് ഡീഡുകൾ സ്റ്റീവൻ എന്റെ കയ്യിൽ തന്നുവിടുന്നുണ്ട്.
അതിൽ മോളുടെ ഒറിജിനൽ ഒപ്പ് തന്നെ വേണം. കാനഡയിൽ നിന്ന് കൊറിയർ അയച്ചാൽ രണ്ടാഴ്ച പിടിക്കും. ഇതിപ്പോ ഞാൻ മുംബൈയിൽ എത്തുന്നതുകൊണ്ട്, ചൊവ്വാഴ്ച രാവിലെ എന്റെ മുംബൈ ഓഫീസിലെ ഒരു എക്സിക്യൂട്ടീവിന്റെ കയ്യിൽ ഞാൻ ആ പേപ്പറുകൾ കൊടുത്തുവിടാം.
അവൻ ഫ്ലൈറ്റിൽ കോഴിക്കോട് എയർപോർട്ടിൽ വന്നിട്ട് മോളെ കണ്ട് ഒപ്പിട്ടു വാങ്ങി അന്നുതന്നെ തിരിച്ചു പോയിക്കോളും. അപ്പൊ നമുക്ക് സമയം ഒട്ടും നഷ്ടപ്പെടില്ലല്ലോ!"
രോഹിത് കുമാർ അത് വളരെ നിസ്സാരമായ ഒരു ഓഫീസ് കാര്യം പോലെ പറഞ്ഞുനിർത്തി.
എന്നാൽ മറുതലയ്ക്കൽ കിടന്നിരുന്ന ജസ്നയുടെ ഉള്ളിൽ ആ നിമിഷം വലിയൊരു ശൂന്യതയും നിരാശയുമാണ് ഇരച്ചുകയറിയത്!
മുംബൈ വരെ അയാൾ വരുന്നുണ്ട്. അവിടുന്ന് കോഴിക്കോട്ടേക്ക് വിമാനത്തിൽ കഷ്ടിച്ച് ഒന്നര മണിക്കൂർ യാത്ര മാത്രമേയുള്ളൂ! എന്നിട്ടും അയാൾ പറയുന്നത് അയാളുടെ ഓഫീസിലെ ഏതോ ഒരു അപരിചിതനായ എക്സിക്യൂട്ടീവിന്റെ കയ്യിൽ ആ പേപ്പറുകൾ കൊടുത്തുവിടാമെന്നാണ്!
ജസ്നയുടെ മനസ്സിലേക്ക് പെട്ടെന്ന് ഒരു വർഷം മുൻപത്തെ ഒരു പഴയ മുറിവ് ഓടിയെത്തി.
നിക്കാഹ് ഉറപ്പിച്ച ശേഷം ഷാഹിദ് കാനഡയിൽ ആയിരുന്ന സമയത്ത്. അന്ന് അവനെ നേരിട്ട് ഒന്ന് കാണാൻ കൊതിച്ച് താൻ ഫോണിലൂടെ എത്രയോ വട്ടം കെഞ്ചിപ്പറഞ്ഞതാണ്.
അവനോട് ഒന്നു കാണാൻ വരാൻ
💬 Comments
View all comments