0%

Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]

Author : Shanushinu Read All Parts 52.5K

"എന്താ മോളൂ?"

ജസ്ന തൊണ്ടയിലെ ഉമിനീരിറക്കി. അവളുടെ ശബ്ദം ഒരു മന്ത്രണം പോലെ നേർത്തുപോയിരുന്നു: "അത്... മുംബൈയിൽ നിന്ന് വേറെ ആരെയെങ്കിലും കോഴിക്കോട്ടേക്ക് വിടുന്നത് എന്തിനാ ഏട്ടാ?"

മറുതലയ്ക്കൽ രോഹിത് കുമാറിന്റെ ചുണ്ടുകളിൽ വിജയത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു! താൻ എറിഞ്ഞ ചൂണ്ടയിൽ തന്റെ മാൻപേട കൃത്യമായി വന്നു വീഴുകയാണെന്ന് അയാൾക്ക് മനസ്സിലായി.

എങ്കിലും ഒന്നും അറിയാത്ത മട്ടിൽ അയാൾ ചോദിച്ചു: "പിന്നെ എങ്ങനെയാ മോളൂ ആ ഒറിജിനൽ പേപ്പറിൽ ഒപ്പിട്ടു വാങ്ങുക? കൊറിയർ അയച്ചാൽ വൈകിപ്പോവില്ലേ?"

"അതല്ല ഏട്ടാ..." ജസ്ന കണ്ണുകളടച്ചു. നാണക്കേടുകൊണ്ട് അവളുടെ വിരലുകൾ കിടക്കവിരിയിൽ ചുരുണ്ടു. "മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് വിമാനത്തിൽ വലിയ ദൂരമൊന്നുമില്ലല്ലോ... ഒന്നുരണ്ട് മണിക്കൂർ കൊണ്ട് എത്തില്ലേ?

ആ പേപ്പറുകൾ... അത് വേറെ ആരുടെയും കയ്യിൽ കൊടുത്തുവിടാതെ... ഏട്ടന് തന്നെ... ഏട്ടന് തന്നെ ഒന്ന് കൊണ്ടുവന്നുകൂടേ?"

അവൾ ഒന്ന് നിർത്തി, നെഞ്ചിടിപ്പോടെ ആ വാചകം പൂർത്തിയാക്കി: "എനിക്ക്... എനിക്ക് ഏട്ടനെ നേരിട്ട് ഒന്ന് കാണാൻ നല്ല ആഗ്രഹം ഉണ്ട്..."

ഫോണിന്റെ ഇരുതലയ്ക്കലും ഒരു നിമിഷം കനത്ത നിശ്ശബ്ദത പടർന്നു!

അങ്ങ് കാനഡയിലെ പെന്റ്ഹൗസിലിരുന്ന രോഹിത് കുമാറിന്റെ കണ്ണുകൾ ആ നിമിഷം വന്യമായി തിളങ്ങി.

അന്ന് കുമരകത്തെ ഫോട്ടോകൾ കണ്ട രാത്രി താൻ മനസ്സിൽ കുറിച്ചിട്ട ആ ശപഥം—'അവളെ ഞാൻ സ്വന്തമാക്കും, പക്ഷേ ബലം പ്രയോഗിച്ചല്ല; അവളുടെ പൂർണ്ണ സമ്മതത്തോടെ, അവൾ തന്നെ എന്നെ തേടിവരുന്ന രീതിയിൽ!'—അതിന്റെ ആദ്യത്തെ പടി ഇതാ പൂർത്തിയായിരിക്കുന്നു!

മഞ്ചേരിയിലെ ആ യാഥാസ്ഥിതിക കുടുംബത്തിലെ പെൺകുട്ടി, സ്വന്തം ഭർത്താവിന്റെ ബോസിനോട് നേരിട്ട് കാണാൻ വരണമെന്ന് സ്വന്തം നാവുകൊണ്ട്

💬 Comments

View all comments