0%

Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]

Author : Shanushinu Read All Parts 52.5K

ആവശ്യപ്പെട്ടിരിക്കുന്നു!

എന്നാൽ തന്റെയുള്ളിലെ ആ ആവേശം തരിമ്പും ശബ്ദത്തിൽ കലരാതെ, രോഹിത് വളരെ ആർദ്രവും അല്പം അമ്പരപ്പും കലർന്നതുമായ സ്വരത്തിൽ മറുപടി പറഞ്ഞു:

"ജസ്നാ... മോളൂ... മുംബൈയിലെ സമ്മിറ്റിനിടയിൽ എനിക്ക് ഒരു മിനിറ്റ് പോലും ഒഴിവുണ്ടാവില്ലെട," അയാൾ ഒന്ന് നിർത്തി. ആ നിമിഷം ജസ്നയുടെ മുഖം വാടിപ്പോയി.

എന്നാൽ തൊട്ടടുത്ത സെക്കൻഡിൽ രോഹിത്തിന്റെ ശബ്ദം ഒരു പ്രണയമന്ത്രം പോലെ താഴ്ന്നു: "പക്ഷേ... എന്റെ മോൾ എന്നെ കാണണമെന്ന് ഇത്ര ആഗ്രഹത്തോടെ ആദ്യമായിട്ട് ആവശ്യപ്പെടുമ്പോൾ...

ഈ ഏട്ടന് എങ്ങനെയാ മോളൂ പറ്റില്ലെന്ന് പറയാൻ കഴിയുക? മീറ്റിംഗുകളൊക്കെ ഞാൻ പ്ലാൻ ചെയ്തു അഡ്ജസ്റ്റ് ആകി എടുക്കാം! എൻ്റെ മോളെ കണ്ടിട്ടുള്ള ബാക്കി മീറ്റിംഗ് ഒക്കെ മതി.

നീ പറ... ചൊവ്വാഴ്ച രാവിലെ ഞാൻ കോഴിക്കോട്ട് എത്തിയാൽ മോൾക്ക് വരാൻ പറ്റുമോ?"

ജസ്നയുടെ കണ്ണുകൾ സന്തോഷവും അമ്പരപ്പും കൊണ്ട് വിടർന്നുപോയി!

പണ്ട് താൻ കരഞ്ഞിട്ടും, വാശി പിടിച്ചിട്ടും, അടി ഉണ്ടായിട്ടും ഷാഹിദിനെ ഒന്നു കാണാൻ പറ്റിയിട്ടില്ലായിരുന്നു, പക്ഷേ തന്റെ ഒരൊറ്റ വാക്കിന് വേണ്ടി കോടികളുടെ അന്താരാഷ്ട്ര ബിസിനസ്സ് മീറ്റിംഗുകൾ മാറ്റിവെച്ച് മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്നുവരാൻ തയ്യാറാകുന്ന ഏട്ടനോട് അവൾക്ക് വല്ലാത്ത സ്നേഹം തോന്നി.

"പറ്റും ഏട്ടാ! പാസ്പോർട്ട് അറ്റസ്റ്റേഷന്റെ കാര്യത്തിന് കോഴിക്കോട് ഓഫീസിൽ പോകണമെന്ന് ഉമ്മയോട് പറഞ്ഞാൽ മതി, എനിക്ക് ഒറ്റയ്ക്ക് വരാൻ പറ്റും!" അവൾ ശ്വാസംമുട്ടുന്ന ആവേശത്തോടെ പറഞ്ഞു.

"എങ്കിൽ പിന്നെ മറ്റൊന്നും നോക്കണ്ട... ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ഞാൻ കോഴിക്കോട്ട് ഉണ്ടാവും. ബാക്കി കാര്യങ്ങളൊക്കെ ഞാൻ മുംബൈയിൽ എത്തിയിട്ട് മോൾക്ക് മെസ്സേജ് അയക്കാം.

ഇനി സന്തോഷമായിട്ട് കിടന്നുറങ്ങിക്കോ...

💬 Comments

View all comments