0%

Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]

Author : Shanushinu Read All Parts 53.1K

ഗുഡ് നൈറ്റ് മോളൂ."

"ഗുഡ് നൈറ്റ് ഏട്ടാ..."

കോൾ കട്ടായി.

ഇയർഫോൺ ചെവിയിൽ നിന്നൂരി മാറ്റിയ ജസ്നയ്ക്ക് സ്വന്തം ഹൃദയം നെഞ്ചിൻകൂട് തകർത്ത് പുറത്തേക്ക് ചാടുമോ എന്ന് തോന്നി! നാണവും, കുറ്റബോധവും, ജീവിതത്തിൽ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു തരം ലഹരിയും കൊണ്ട് അവളുടെ മുഖം കത്തുകയായിരുന്നു.

അവൾ ഫോൺ നെഞ്ചോട് ചേർത്തുപിടിച്ച്, തന്റെ ചുട്ടുപൊള്ളുന്ന മുഖം ഇരുകൈപ്പത്തികൾക്കുള്ളിലേക്ക് പൂഴ്ത്തി തലയിണയിലേക്ക് കമിഴ്ന്നുകിടന്നു. താൻ ഇപ്പോൾ തുറന്നുവിട്ടത് എത്ര വലിയൊരു കൊടുങ്കാറ്റിനെയാണെന്നോ, ചൊവ്വാഴ്ച കോഴിക്കോട്ട് വെച്ച് നടക്കാൻ പോകുന്ന ആ കൂടിക്കാഴ്ച തന്റെ ജീവിതത്തെ എങ്ങോട്ടാണ് വഴിതിരിച്ചുവിടാൻ പോകുന്നതെന്നോ ചിന്തിക്കാൻ പോലും കഴിയാത്ത വിധം

ആ മനുഷ്യന്റെ മാസ്മരിക വലയത്തിൽ അവൾ പൂർണ്ണമായും അകപ്പെട്ടുകഴിഞ്ഞിരുന്നു!

തുടരും...

💬 Comments

View all comments