0%

Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]

Author : Shanushinu Read All Parts 111.2K

ഒത്ത നടുവിലായി, കറുത്ത കഷ്മീരി വൂൾ സ്യൂട്ടും ചാരനിറത്തിലുള്ള ടൈയും ധരിച്ച്, തന്റെ പതിവ് ഗാംഭീര്യത്തോടെ കസേരയിലേക്ക് ചാരിയിരിക്കുകയാണ് കമ്പനിയുടെ സി.ഇ.ഒ രോഹിത് കുമാർ.

മുന്നിലെ ഭീമാകാരമായ പ്രൊജക്ടർ സ്ക്രീനിന് മുന്നിൽ ലേസർ പോയിന്ററും പിടിച്ച് നിൽക്കുകയായിരുന്നു ഷാഹിദ്.

കല്യാണത്തിന് തൊട്ടുമുൻപ് രോഹിത് കുമാർ അവന് വച്ചുനീട്ടിയ 'എക്സിക്യൂട്ടീവ് ഓപ്പറേഷൻസ് ഓഫീസർ' എന്ന ആ വലിയ പദവിക്ക് ശേഷമുള്ള അവന്റെ ആദ്യത്തെ ക്വാർട്ടർലി സപ്ലൈ-ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് ഫോർകാസ്റ്റ് പ്രസന്റേഷനായിരുന്നു അത്. അമേരിക്കയിൽ നിന്നും കാനഡയുടെ മറ്റ് പ്രവിശ്യകളിൽ നിന്നുമുള്ള ചരക്കുനീക്കത്തിന്റെ ചിലവുകളും അടുത്ത മൂന്നു മാസത്തെ ബജറ്റുമാണ് അവൻ അവതരിപ്പിച്ചുകൊണ്ടിരുന്നത്.

സത്യത്തിൽ, ആ വലിയ പദവിയിലിരിക്കാൻ വേണ്ട കോർപ്പറേറ്റ് പരിചയസമ്പത്ത് ഷാഹിദിന് ഉണ്ടായിരുന്നില്ല. സാധാരണ ഒരു വെയർഹൗസ് സൂപ്പർവൈസർ തസ്തികയിൽ കിടന്നിരുന്ന അവനെ, ജസ്‌നയുടെ കഴുത്തിലെ മഹർ മാലയുടെ ബലത്തിൽ മാത്രമാണ് രോഹിത് കുമാർ ഈ ഉന്നത കസേരയിലേക്ക് എടുത്തുയർത്തിയത്.

പക്ഷേ സ്വന്തം കഴിവിനെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്ന ഷാഹിദ്, കഴിഞ്ഞ രണ്ടു ദിവസമായി ഉറക്കമിളച്ചിരുന്ന് സ്വന്തമായി തയ്യാറാക്കിയ എക്സൽ ഷീറ്റുകളായിരുന്നു ഇപ്പോൾ സ്ക്രീനിൽ തെളിഞ്ഞുകിടന്നിരുന്നത്.

"അതുകൊണ്ട്... അടുത്ത ക്വാർട്ടറിൽ നമ്മുടെ ട്രക്കിംഗ് ആൻഡ് ഫ്രൈറ്റ് കോസ്റ്റ് (Freight cost) പന്ത്രണ്ട് ശതമാനം കുറയ്ക്കാൻ സാധിക്കുമെന്നാണ് എന്റെ പ്രൊജക്ഷൻ," ഷാഹിദ് വലിയ ആത്മവിശ്വാസത്തോടെ പറഞ്ഞുനിർത്തി രോഹിത്തിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

ബോർഡ് റൂമിൽ കനത്ത നിശ്ശബ്ദത പടർന്നു.

പെട്ടെന്നാണ് മേശയുടെ ഇടതുവശത്തിരുന്ന കമ്പനിയുടെ കനേഡിയൻ ഫിനാൻസ് ഡയറക്ടറായ ഡേവിഡ് മില്ലർ —അമ്പതു വയസ്സുള്ള, കണിശക്കാരനായ ഒരു വെള്ളക്കാരൻ—തന്റെ കണ്ണട ഊരി മേശപ്പുറത്തേക്ക് വെച്ചത്.

"എക്സ്ക്യൂസ് മി, മിസ്റ്റർ

💬 Comments

View all comments