0%

Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]

Author : Shanushinu Read All Parts 112.5K

കുടിക്ക്!"

ഷാഹിദിന്റെ കണ്ണുകൾ നിറഞ്ഞുപോയി!

തന്റെ കഴിവില്ലായ്മ കൊണ്ട് താൻ നശിപ്പിച്ചുകളഞ്ഞ ആ പ്രസന്റേഷനെ, സ്വന്തം ബുദ്ധികൊണ്ട് രക്ഷിച്ചെടുത്തതുമല്ലാതെ, ആ വെള്ളക്കാരായ ഡയറക്ടർമാർക്ക് മുന്നിൽ തന്നെ ഒരു ഹീറോയാക്കി മാറ്റിയ രോഹിത് കുമാർ അവന്റെ കണ്ണിൽ അപ്പോൾ ഒരു ദൈവത്തെപ്പോലെയായിരുന്നു! താൻ രോഹിത് കുമാറിന്റെ പൊന്നുവിനോടുള്ള സ്നേഹം കൊണ്ടാണ് അവനെ രക്ഷിച്ചു എടുത്തത് എങ്കിലും, അവനോട് അയാൾക്ക് ഒരു സഹതാപവും അനുകമ്പയും ഉണ്ടായിരുന്നു. അവൻ ജോലിയിൽ ശരിക്കും നല്ലതാ രീതിയിൽ മുന്നേറണം എന്ന് രോഹിതിന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അതിനുള്ള കപ്പാസിറ്റി ഷാഹിദിന് ഉണ്ടോ എന്ന് രോഹിത് അപ്പോളും ഉറപ്പില്ലായിരുന്നു.

അന്ന് രാത്രി എട്ടുമണിക്ക് (മഞ്ചേരിയിൽ അടുത്ത ദിവസം രാവിലെ ആറരയ്ക്ക്) ഓഫീസിൽ നിന്ന് കാറിൽ ഫ്ലാറ്റിലേക്ക് മടങ്ങുമ്പോൾ തന്നെ ഷാഹിദ് ജസ്‌നയെ ഫോണിൽ വിളിച്ചു.

മഞ്ചേരിയിലെ തറവാട്ടുവീട്ടിൽ രാവിലെ കുളി കഴിഞ്ഞ്, കടുംനീല നിറത്തിലുള്ള അയഞ്ഞ ഒരു ചുരിദാറും ധരിച്ച് മുടി തോർത്തിക്കൊണ്ടിരിക്കുകയായിരുന്നു ജസ്‌ന.

ആ കോട്ടൺ ചുരിദാറിനും അടിവസ്ത്രത്തിനും ഉള്ളിലായി—അവളുടെ നഗ്നമായ വെണ്ണക്കൽ അരക്കെട്ടിനോട് ചേർന്ന്—കഴിഞ്ഞ നാല് ദിവസമായി അവൾ ഒരു നിമിഷം പോലും ഊരിവെക്കാതിരുന്ന രോഹിത് കുമാറിന്റെ ആ അഞ്ചു പവൻ സ്വർണ്ണ അരഞ്ഞാണം തണുപ്പോടെ അമർന്നുകിടക്കുന്നുണ്ടായിരുന്നു! അവൾ നടക്കുമ്പോഴെല്ലാം അവളുടെ കണങ്കാലുകളിൽ അയാളുടെ വജ്രപ്പാദസരങ്ങൾ വസ്ത്രത്തിനുള്ളിൽ കിടന്ന് തിളങ്ങി.

"ഹലോ ഇക്കാ... ഓഫീസ് വിട്ടിറങ്ങിയോ?" ജസ്‌ന ഫോൺ കാതിനോട് ചേർത്തുവെച്ച് ചോദിച്ചു.

"ഇറങ്ങി പൊന്നൂ... എടീ, ഇന്ന് ഓഫീസിൽ വെച്ച് എന്ത് സംഭവിച്ചുവെന്ന് നിനക്കറിയാമോ?!" ഷാഹിദിന്റെ ശബ്ദം വികാരാധീനമായിരുന്നു. "സത്യം പറഞ്ഞാൽ രോഹിത് ഏട്ടൻ ഇല്ലായിരുന്നേൽ എൻ്റെ കഥ എടുക്കാൻ ഉണ്ടാവില്ലായിരുന്നു..."

💬 Comments

View all comments