Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]
ജസ്‌നയുടെ ഉള്ളൊന്ന് പിടച്ചു. "എന്താ ഇക്കാ? എന്തുപറ്റി ഇന്ന്?"
ഷാഹിദ് ബോർഡ് റൂമിൽ നടന്ന സംഭവങ്ങൾ മുഴുവൻ വള്ളിപുള്ളി വിടാതെ അവളോട് വിവരിച്ചു. "കണക്ക് തെറ്റിപ്പോയപ്പോൾ ആ ഡേവിഡ് മില്ലർ എന്നെ എല്ലാവരുടെയും മുന്നിലിട്ട് കൊല്ലാൻ നോക്കിയതാ പൊന്നൂ! എന്റെ ജോലി പോയെന്നുതന്നെ ഞാൻ കരുതി. പക്ഷേ രോഹിത് ഏട്ടൻ ഒരൊറ്റ നിമിഷം കൊണ്ട് ആ കുറ്റം മുഴുവൻ ഏട്ടന്റെ തലയിലാക്കി എന്നെ രക്ഷിച്ചെടുത്തു! ഏട്ടൻ എന്നെ അത്രയ്ക്ക് സപ്പോർട്ട് ചെയ്തതുകൊണ്ട്, ഇപ്പോൾ ഓഫീസിലെ സായിപ്പന്മാരൊക്കെ എന്നെ കാണുമ്പോൾ എഴുന്നേറ്റുനിന്ന് സലാം പറയുന്ന അവസ്ഥയാ! എന്നോട് എന്തൊരു സ്നേഹമാണെന്നോ ആ മനുഷ്യന്!"
മറുതലയ്ക്കൽ അത് കേട്ടുകൊണ്ട് നിന്ന ജസ്‌നയുടെ നെഞ്ചിനുള്ളിലേക്ക് കഠിനമായൊരു കുറ്റബോധവും, അതോടൊപ്പം ഷാഹിദിനോട് വല്ലാത്തൊരു സഹതാപവും ഇരച്ചുകയറി!
പാവം ഷാഹിദ്!
വലിയ ഓഫീസറാണെന്ന് പറഞ്ഞ് നടക്കുമ്പോഴും, പുറംലോകത്തിന് മുന്നിൽ സ്വന്തമായി ഒരു പ്രസൻ്റേഷൻ പോലും തെറ്റില്ലാതെ ചെയ്യാൻ അറിയാത്ത ഒരു കൊച്ചുകുട്ടിയാണ് അവൻ! രോഹിത് ഏട്ടൻ അവനെ സംരക്ഷിക്കുന്നത് അവനോടുള്ള സ്നേഹം കൊണ്ടല്ലെന്നും, മറിച്ച് ഈ നിമിഷം തന്റെ അരക്കെട്ടിൽ അമർന്നുകിടക്കുന്ന ഈ അഞ്ചു പവൻ പൊന്നരഞ്ഞാണത്തിന്റെ ഉടമസ്ഥതയ്ക്ക് വേണ്ടിയാണെന്നും അവൾക്ക് മാത്രമല്ലേ അറിയൂ!
രോഹിതേട്ടൻ തന്നോട് അടുത്തത് മുതൽ താൻ കാരണമാണ് ഷാഹിദ് അവിടെ ഒരു രാജാവിനെപ്പോലെ ജീവിക്കുന്നത്; എന്നാൽ താൻ ഷാഹിക്ക് പിന്നിൽ നിന്നുകൊണ്ട് അയാളുടെ ബോസുമായി എത്ര വലിയൊരു രഹസ്യലോകമാണ് പടുത്തുയർത്തിയിരിക്കുന്നത്! ആ ചിന്ത അവളുടെ ഉള്ളിൽ ഷാഹിദിനോട് അതുവരെയില്ലാതിരുന്ന ഒരു തരം മാതൃസഹജമായ അലിവ് ഉണർത്തി. അവനെ വേദനിപ്പിക്കാൻ അവൾക്ക് തോന്നിയില്ല.
"കണ്ടോ ഇക്കാ... എൻ്റെ ഇക്കാക്ക് അങ്ങനെ
💬 Comments
View all comments