0%

Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]

Author : Shanushinu Read All Parts 106.8K

എപ്പോഴും പുണർന്നുകിടക്കാൻ എന്റെ സ്വന്തം കരങ്ങൾ പോലെ' എന്ന് എഴുതിയിരിക്കുന്നു!

ഇത് വെറുമൊരു ഏട്ടന്റെ കരുതലാണോ, അതോ തന്നെ അടിമുടി സ്വന്തമാക്കാൻ കൊതിക്കുന്ന ഒരു കാമുകന്റെ തീവ്രമായ പ്രണയമാണോ?! ആ അതിർവരമ്പ് തിരിച്ചറിയാൻ കഴിയാത്തൊരു മധുരമായ ആശയക്കുഴപ്പം അവളെ വരിഞ്ഞുമുറുക്കി.

അതോടൊപ്പം തന്നെ ആ ആഭരണങ്ങളുടെ വിലയെക്കുറിച്ചുള്ള ചിന്ത അവളെ ഞെട്ടിച്ചു!

രാവിലെ കയ്യിലിട്ടുതന്ന ആ വലിയ ഡയമണ്ട് മോതിരം... ഇപ്പോൾ ഇതാ രണ്ട് കാലുകളിലേക്കുമുള്ള ഡയമണ്ട് പാദസരങ്ങളും, അഞ്ചു പവന്റെ സ്വർണ്ണ അരഞ്ഞാണവും! എല്ലാം കൂടി കൂട്ടിയാൽ എത്ര ലക്ഷം രൂപ വരും ഇതിന്?! തന്റെ കല്യാണത്തിന് ഷാഹിദ് തനിക്ക് ചാർത്തിയ മഹർ മാലയുടെ പത്തിരട്ടിയിലധികം വിലയുള്ള സ്വർണ്ണവും വജ്രവുമാണ് ഈ മനുഷ്യൻ ഒരൊറ്റ കൂടിക്കാഴ്ചയിൽ തന്റെ കാൽക്കലേക്ക് വാരിയെറിഞ്ഞിരിക്കുന്നത്!

അവളുടെ ഉള്ളിൽ അമ്പരപ്പും നന്ദിയും അതോടൊപ്പം ചെറിയൊരു പരിഭവവും നുരഞ്ഞുപൊങ്ങി. അവൾ ഉടൻതന്നെ ഫോണെടുത്ത് വാട്ട്സ്ആപ്പ് തുറന്ന് രോഹിത്തിന് ഒരു വോയിസ് നോട്ട് റെക്കോർഡ് ചെയ്തു. അവളുടെ ശബ്ദത്തിൽ കൃത്രിമമായ ഗൗരവവും ഉള്ളിലെ തുടിക്കുന്ന സന്തോഷവും കലർന്നിരുന്നു:

"ഏട്ടാ... ഞാൻ ഇപ്പോഴാ ബാഗ് തുറന്നു നോക്കിയത്! ഇതെന്താ ഏട്ടാ ഈ കാണിച്ചുവെച്ചിരിക്കുന്നത്? രാവിലെ ആ മോതിരം തന്നപ്പോൾത്തന്നെ ഞാൻ വേണ്ടെന്ന് പറഞ്ഞതല്ലേ? എന്നിട്ട് ഞാൻ വാഷ്റൂമിൽ പോയ തക്കത്തിന് കള്ളനെപ്പോലെ ബാഗിനുള്ളിൽ ഇത്രയും വലിയ സാധനങ്ങൾ ഒളിപ്പിച്ചുവെച്ചോ?! സ്വർണത്തിൻ്റെ അരഞ്ഞാണവും ഡയമണ്ട് പാദസരവുമൊക്കെ വാങ്ങാൻ ഇതിനെന്താ വിലയെന്ന് വല്ല ബോധവുമുണ്ടോ ഏട്ടന്? എന്തിനാ ഇത്രയും പൈസ എനിക്ക് വേണ്ടി ചിലവാക്കിയത്? ഞാൻ ശരിക്കും ഏട്ടനോട് പിണങ്ങും കേട്ടോ!"

വോയിസ് നോട്ട് അയച്ചുകഴിഞ്ഞ് ഫോൺ കട്ടിലിലേക്ക്

💬 Comments

View all comments