0%

Chapter Title : പാപശൽഭം 19 [Shanushinu] [ജസ്നയെ ബാംഗ്ലൂർ മാടി വിളിക്കുമ്പോൾ]

Author : Shanushinu Read All Parts 37.7K

വിരിഞ്ഞ മണവാട്ടിയുടെ പുഞ്ചിരിയോടെയും അവൾ പുലരിയെ കാത്തുകിടന്നു—നാളെ ബാംഗ്ലൂരിലെ ആ ആകാശക്കൊട്ടാരത്തിൽ വെച്ച് തന്റെ ജീവിതം എന്നെന്നേക്കുമായി രോഹിത് കുമാറിൽ അലിഞ്ഞുചേരാൻ പോവുകയാണ്!

_________

പിറ്റേന്ന് പുലർച്ചെ നാലരയ്ക്ക് അലാറം അടിക്കുന്നതിനും എത്രയോ മുൻപേ ജസ്‌നയുടെ കണ്ണുകൾ തുറന്നിരുന്നു. സത്യത്തിൽ രാത്രി മുഴുവൻ അവൾ ശരിക്കൊന്ന് ഉറങ്ങിയിരുന്നു പോലും ഇല്ലായിരുന്നു. കണ്ണുകളടയ്ക്കുമ്പോഴെല്ലാം ബാംഗ്ലൂരിലെ ചില്ലുജാലകങ്ങളും, വെളുത്ത ലില്ലിപ്പൂക്കളുടെ സുഗന്ധവും, ആ പടുകൂറ്റൻ കിടക്കയുടെ അരികിലിരുന്ന് തനിക്കായി കൈകൾ നീട്ടിയ രോഹിത് കുമാറിന്റെ ആ വശ്യമായ മുഖവുമായിരുന്നു അവളുടെ ഉള്ളിൽ നിറഞ്ഞുനിന്നിരുന്നത്.

കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അവളുടെ അടിവയറ്റിൽ ആയിരം ചിത്രശലഭങ്ങൾ ഒരുമിച്ച് ചിറകടിക്കുന്നതുപോലൊരു പരവേശമായിരുന്നു. ഇന്നലെ രാത്രി കുളിച്ച് മുടിയിൽ കുന്തിരിക്കവും ഊദും പുകച്ച് കിടന്നതുകൊണ്ട്, അവളുടെ ശരീരത്തിൽ നിന്നും മുടിയിഴകളിൽ നിന്നും അപ്പോഴും മത്തുപിടിപ്പിക്കുന്നൊരു സുഗന്ധം വമിക്കുന്നുണ്ടായിരുന്നു.

അവൾ വേഗം കുളിമുറിയിൽ കയറി അംഗശുദ്ധി വരുത്തി പുറത്തിറങ്ങി. സുബ്ഹി ബാങ്ക് കൊടുത്തതും വെള്ള നിസ്കാരക്കുപ്പായമണിഞ്ഞ് അവൾ മുസല്ലയിലേക്ക് കയറിനിന്നു.

എന്നാൽ ഇന്നത്തെ പ്രാർഥനയിൽ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഇന്നുവരെ താൻ കാത്തുസൂക്ഷിച്ച എല്ലാ അതിർവരമ്പുകളും ഭേദിച്ച് പറന്നുയരാൻ പോവുകയാണ് താൻ! അതൊരു വലിയ പാപമാണെന്ന് അവളുടെ ഉള്ളു അവളെ ഓർമ്മിപ്പിച്ചെങ്കിലും, അവൾ ആ കുറ്റബോധ ചിന്തകള് മാറ്റി വെച്ച് പ്രാർത്ഥന കഴിച്ചു.

നിസ്കാരം കഴിഞ്ഞ് എഴുന്നേറ്റ ജസ്‌ന അലമാര തുറന്ന്, ബാംഗ്ലൂരിൽ ചെല്ലുമ്പോൾ രോഹിത് ഏട്ടന്റെ മുന്നിൽ നിൽക്കാൻ വേണ്ടി താൻ പ്രത്യേകം മാറ്റിവെച്ചിരുന്ന ആ കടും മെറൂൺ നിറത്തിലുള്ള സൽവാർ എടുത്ത് അണിഞ്ഞു. ശരീരവടിവുകളോട് പാകത്തിന് ഒട്ടിക്കിടക്കുന്ന, കഴുത്തിലും കൈത്തണ്ടയിലും നേർത്ത ഗോൾഡൻ

💬 Comments

View all comments