0%

Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]

Author : Shanushinu Read All Parts 47.5K

പ്രിയ വായനക്കാരോട്.. ചെറിയ ഒരു ഇടവേള വന്നു. ക്ഷമിക്കുമല്ലോ. അടുത്ത കുറച്ചു ചാപ്റ്ററുകൾ വേഗത്തിൽ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്. അഭിപ്രായങ്ങൾ കമൻ്റ് ആയി അറിയിക്കാൻ മടിക്കരുത്. അപ്പൊൾ നേരെ ബാക്കി കഥയിലോട്ടു കടക്കാം.

ഓട്ടോറിക്ഷയുടെ തകരപ്പാളിയിട്ട തറയിലൂടെ മഞ്ചേരിയിലെ അവളുടെ വീട്ടിലേക്കുള്ള പാതയിലെ ചെറിയ കുഴികൾ ഓരോന്നും ജസ്നയുടെ ശരീരത്തിലേക്ക് വിറയലുകളായി പടർന്നു കയറുകയായിരുന്നു. കാറ്റിലാടുന്ന കറുത്ത അബായയുടെ അറ്റം അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് ഒന്നുകൂടി മുറുക്കിപ്പിടിച്ചു.

ഇരമ്പിപ്പായുന്ന ഓട്ടോയുടെ ശബ്ദത്തേക്കാൾ ഉച്ചത്തിലായിരുന്നു അവളുടെ നെഞ്ചിടിപ്പ്.

പത്തുമിനിറ്റ് മുൻപ് വരെ താൻ ഇരുന്ന ആ തണുത്ത കാറിന്റെ ഉൾവശവും, ഷാഹിദിന്റെ ചുട്ടുപൊള്ളുന്ന ശ്വാസവും, അവന്റെ വിരലുകൾ തന്റെ ശരീരത്തിൽ തീർത്ത തീപ്പൊരികളും അവളെ വല്ലാത്തൊരു മരവിപ്പിലാക്കിയിരുന്നു.

വീടിന്റെ പച്ച ചായം തേച്ച ഇരുമ്പ് ഗേറ്റിന് മുന്നിൽ ഓട്ടോ സഡൻ ബ്രേക്കിട്ട് നിന്നപ്പോൾ ജസ്ന പെട്ടന്ന് ചിന്തയിൽ നിന്ന് ഉണർന്നു.

ഓട്ടോറിക്ഷ അവളുടെ വീടിന്റെ മുറ്റത്ത് വന്നു നിൽക്കുമ്പോൾ സമയം വൈകുന്നേരം അഞ്ചര കഴിഞ്ഞിരുന്നു.

ബാഗിൽ നിന്ന് ചില്ലറ പൈസയെടുത്ത് ഡ്രൈവർക്ക് കൊടുക്കുമ്പോൾ അവളുടെ കൈകൾ അപ്പോളും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

ഗേറ്റ് തള്ളിത്തുറന്ന് മുറ്റത്തേക്ക് കടക്കുമ്പോൾ അവൾക്ക് സ്വന്തം കാലുകൾ നിലത്തൊന്നും അല്ലെന്ന് തോന്നി. അവൾക്ക് സ്വയം ഒരു കനം കുറഞ്ഞ ഫീൽ ആണ് അപ്പൊൾ ഉണ്ടായിരുന്നത്.

ഉച്ചവെയിൽ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. മുറ്റത്തെ പേരയ്ക്ക മരത്തിന്റെ തണലിലൂടെ അവൾ വേഗം നടന്നു. താൻ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലെ ചെറിയ നനവും, ആ കാറിലെ ഗന്ധവും ഇപ്പോളും അവളുടെ മുക്കിൽ ഉള്ളത് ഉള്ളത് പോലെ തോന്നുന്നത് കൊണ്ട് തന്നെ, ആരെങ്കിലും

💬 Comments

View all comments