0%

Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]

Author : Shanushinu Read All Parts 46.7K

മുറിയിലേക്ക് ഓടി. ഇനിയും അവിടെ നിന്നാൽ വല്ലിമ്മ കാര്യം മനസ്സിലാകുമോ എന്ന പേടിയിൽ വേഗം ഉള്ളിലോട്ട് വലിഞ്ഞു.

അല്ലെങ്കിൽ ഒരു ആവശ്യമുള്ള കാര്യത്തിന് ആണെങ്കിൽ ചെവിയും കേൾക്കില്ല മണവും കിട്ടില്ല എന്ന പോലെ ഇരിക്കാറുള്ള വല്ലിമ്മാക്കു ഇക്കാര്യത്തിൽ അപ്പോളേക്കും മണം പിടിച്ചേക്കുന്നു എന്നും പ്രാകി അവള് വേഗം അവളുടെ റൂമിലോട്ട് വെച്ചു പിടിച്ചു..

അടുക്കളയിൽ നിന്ന് ഉമ്മയുടെയും മൂത്ത ഇത്താത്തയുടെയും സംസാരം കേൾക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണിൽ പെടാതിരിക്കാൻ അവൾ ശബ്ദമുണ്ടാക്കാതെ ഇടനാഴിയിലൂടെ തന്റെ റൂമിലേക്ക് ഒറ്റ ഓട്ടമായിരുന്നു.

റൂമിൽ കയറിയ പാടെ അവൾ വാതിലടച്ച് ഭദ്രമായി കുറ്റിയിട്ടു. പുറകിലെ തണുത്ത ചുമരിലേക്ക് ചാരിനിന്ന് അവൾ കണ്ണുകളടച്ച് ദീർഘമായി ഒന്നു ശ്വാസമയച്ചു.

കയ്യിലിരുന്ന കോളേജ് ബാഗ് നിലത്തേക്ക് ഊർന്നുവീണു. അവൾക്ക് സ്വയം വിശ്വാസം വരുന്നുണ്ടായിരുന്നില്ല; താൻ ഇങ്ങനെയൊക്കെ ചെയ്തോ എന്നോർത്ത് വല്ലാത്തൊരു അമ്പരപ്പായിരുന്നു അപ്പോഴും അവൾക്ക്.

ബാപ്പയുടെ അടുത്ത ശിക്ഷണത്തിൽ വളരെ യഥാസ്ഥിതികമായി നല്ല രീതിയിൽ ദീൻ ഒക്കെ അനുസരിച്ചു, അന്യപുരുഷന്മാരുടെ മുഖത്തുപോലും നോക്കാൻ മടിച്ചിരുന്ന ജസ്ന തന്നെയാണോ ആ കാറിന്റെ പിൻസീറ്റിൽ വെച്ച് ഷാഹിദിന്റെ കൈകളിൽ കിടന്ന് പിടഞ്ഞത്?

എങ്ങനെയാണ് ഇത്ര പെട്ടെന്ന് തനിക്ക് ഇങ്ങനെ തൻ്റെ സർവ നിയന്ത്രണങ്ങളും നഷ്ടമായത്? ഷാഹിദുമായി ഒറ്റക്കുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ തനിക്ക് എങ്ങനെ ഇങ്ങനെ എല്ലാം സംഭവിച്ചു?

എങ്ങനെ തൻറെ സ്വന്തം നാട്ടിൽ വച്ച്, പകൽ സമയത്ത് കാറിനകത്ത് വെച്ച് അങ്ങനെ ഒക്കെ ചെയ്യാൻ തനിക്ക് എങ്ങനെ ഇത്ര ധൈര്യം വന്നു?

എന്താണ് തൻ്റെ ചിന്തകൾക്കും മനസ്സിനും ശരീരത്തിനും ആ സമയം സംഭവിച്ചത്? ഉത്തരമില്ലാത്ത ഒരുപ്പാട് ചിന്തകൾ എല്ലാം

💬 Comments

View all comments