Chapter Title : പാപശൽഭം 9 [Shanushinu]
ഷാഹിദിൻ്റെ പരീക്ഷണങ്ങൾ
പിന്നീടുള്ള ആഴ്ചകളിൽ ഇരുവർക്കും സമയവും സന്ദർഭവും ഒത്തുവരുമ്പോഴെല്ലാം ആ രാത്രികാല വീഡിയോ കോളുകൾ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറി.
പകൽ സമയങ്ങളിൽ കോളേജിലേക്ക് പോകുമ്പോൾ അബായയ്ക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന ആ പാവം തൊട്ടാവാടി നാട്ടിൻപുറത്തുകാരി ജസ്ന, വീക്കെൻഡുകളിൽ അതിരാവിലെ അടച്ചിട്ട മുറിക്കുള്ളിൽ ഷാഹിദിന് മുന്നിൽ തികച്ചും മറ്റൊരുവളായി ക്രമേണ മാറുകയായിരുന്നു.
അവളുടെ ഉള്ളിൽ അതുവരെ ഉണ്ടായിരുന്ന നാണവും സങ്കോചവുമെല്ലാം ഷാഹിദ് തന്റെ നിരന്തരമായ സ്നേഹപ്രോത്സാഹനങ്ങൾ കൊണ്ട് പതിയെ മാറ്റിയെടുത്തു.
വളരെ യാഥാസ്ഥികമായ മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ട് തന്നെ ചെറുപ്പം മുതലേ മദ്രസയിലെ ഉസ്താദുമാരുടെ ഉപദേശങ്ങളും, കുടുംബത്തിൽ നിന്നും വല്യുമ്മയുടെയും ഉമ്മയുടെയും കർശനമായ ചിട്ടകളും കണ്ടും കേട്ടുമാണ് അവൾ വളർന്നത്.
അന്യപുരുഷന്മാരുടെ കണ്ണുകളിൽ പെടാതെ ശരീരം മൂടിപ്പൊതിഞ്ഞു നടക്കണമെന്നും, പെണ്ണിന്റെ സൗന്ദര്യം അവളുടെ അടക്കവും ഒതുക്കവുമാണെന്നുമുള്ള പാഠങ്ങൾ അവളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു. കല്യാണത്തിന് മുമ്പ് വരെ ഒരു സ്ലീവ്ലെസ് കുപ്പായം പോലും അവൾ സ്വപ്നത്തിൽപ്പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അതിലൊന്നും അവൾക്ക് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
എന്നാൽ കല്യാണം ഉറപ്പിച്ച ശേഷം, ഷാഹിദുമായി പ്രണയത്തിൽ ആയതിനു ശേഷം അവൻ്റെ വലിയ ഒരു മായാവലയത്തിൽ പെട്ട അവൾ, അവള് പോലും അറിയാതെ ആണ് മാറി തുടങ്ങിയത്... അവൻ അവൾക്ക് മുന്നിൽ തുറന്നു കൊടുത്ത വാതിലുകൾക്ക് അപ്പുറം ഉണ്ടായിരുന്നു സ്വർഗവും സുഖവും കലർന്ന ലോകം കണ്ടപ്പോൾ അവൾ അറിയാതെ തന്നെ അത് വഴി സഞ്ചരിച്ചു തുടങ്ങി..
കാനഡയിലെ സ്വതന്ത്രമായ ജീവിതവും അവിടുത്തെ മനുഷ്യരുടെ കാഴ്ചപ്പാടുകളും, പിന്നെ റെഡ്ഡിറ്റിലും ഓൺലൈൻ മാധ്യമങ്ങളുടെ ഉള്ള സംവാദങ്ങളും എല്ലാം ഷാഹിദിന്റെ
💬 Comments
View all comments