0%

Chapter Title : പാപശൽഭം 9 [Shanushinu]

Author : Shanushinu Read All Parts 6.3K

ചിന്താഗതികളെ ഒരുപാട് മാറ്റിയിരുന്നു. നാട്ടിലെ സദാചാര ചിന്തകൾക്കപ്പുറം, ജീവിതം ആസ്വദിക്കാനുള്ളതാണെന്നൊരു ലിബറൽ മനോഭാവം അവനിൽ വളർന്നുവന്നിരുന്നു.

ജസ്‌നയുടെ ആ നിഷ്കളങ്കതയെയും നാട്ടിൻപുറത്തുകാരിയുടെ തനിമയെയും പ്രണയിക്കുമ്പോൾ തന്നെ, അവളുടെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന ആ അസാമാന്യ സുന്ദരിയെ പുറത്തുകൊണ്ടുവരാൻ അവൻ അതിയായി ആഗ്രഹിച്ചു.

ആദ്യമൊക്കെ ഷാഹി ഗിഫ്റ്റ് ചെയ്ത വസ്ത്രങ്ങളായ മുട്ടിന് മുകളിൽ നിൽക്കുന്ന ഫ്രോക്കുകളും, ശരീരത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്ന ബോഡികോൺ ഡ്രസ്സുകളും, കഴുത്തിറക്കം കൂടിയ ടോപ്പുകളും ഇടാൻ പറയുമ്പോൾ തന്നെ അവൾ പേടിയോടെ നെഞ്ചിൽ കൈ വെച്ചുപോകുമായിരുന്നു.

"പടച്ചോനേ... ഇക്കാ, ഇതൊക്കെ ഞാൻ എങ്ങനെയാ ഇടുക? ഇത് ഒക്കെ ഇടുന്നതും ഇടാത്തതും എല്ലാം ഒരു പോലെ ആണല്ലോ... ഉമ്മയെങ്ങാനും എന്റെ അലമാര തുറന്ന് ഇത് കണ്ടാൽ അന്നേരം ചങ്കുപൊട്ടി മരിക്കും... ഇതൊക്കെ വലിയ തെറ്റല്ലേ അല്ലേ ഇക്കാ?"

"എന്റെ മണ്ടൂസേ... നീയിത് ഇട്ടിട്ട് മഞ്ചേരി അങ്ങാടിയിലൂടെ നടക്കാൻ പോവുകയൊന്നുമല്ലല്ലോ. നിന്റെ ഭർത്താവാവാൻ പോകുന്ന എനിക്ക് കാണാൻ വേണ്ടി മാത്രം, നമ്മുടെ അടച്ചിട്ട മുറിക്കുള്ളിൽ വെച്ച് ഇതൊക്കെ ഇടുന്നതിൽ എന്ത് തെറ്റാണ് പൊന്നു ഉള്ളത്? ഭർത്താവാവാൻ പോവുന്നവന് മുന്നിൽ അവൻ്റെ പെണ്ണ് അണിഞ്ഞൊരുങ്ങുന്നത് നല്ല കാര്യമല്ലേ പൊന്നൂ? നിന്റെ ഈ ഭംഗി ഞാൻ അല്ലാതെ പിന്നെ ആരാ കാണേണ്ടത്? എന്റെ പൊന്നുവിന്റെ ഈ ഭംഗിയുള്ള ശരീരം ഇങ്ങനെ ഒളിച്ചുവെക്കാൻ ഉള്ളതാനോ, എനിക്ക് കണ്ണു നിറയെ കാണാൻ ഉള്ളതല്ലേ?. "

മതപരമായ അവളുടെ സംശയങ്ങളെ അവളുടെ തന്നെ വിശ്വാസങ്ങളുടെ ഭാഷയിൽ ഷാഹിദ് പതിയെ തിരുത്തിയെഴുതി കൊണ്ട് വന്നു. അവന്റെ ശബ്ദത്തിലെ പ്രണയവും ആ വാക്കുകളിലെ യുക്തിയും പതുക്കെ പതുക്കെ ജസ്‌നയുടെ ഉള്ളിലെ

💬 Comments

View all comments