Chapter Title : പാപശൽഭം 9 [Shanushinu]
ഗർവ്വും അഹങ്കാരവും അവന്റെ ഉള്ളിൽ നിറഞ്ഞു വന്നു.
ഓഫീസിലെത്തിയാലും അവൻ ആ കളി തുടർന്നു പോന്നു. കൂടെ ജോലി ചെയ്യുന്നവരിൽ മറ്റ് മലയാളികൾ ആരുമില്ലെന്നത് അവന് വലിയൊരു ധൈര്യവും സുരക്ഷിതത്വവും നൽകി.
മീറ്റിംഗ് റൂമിലെ ഗ്ലാസ് ടേബിളിന് മുകളിൽ അവൻ ഫോൺ ഡിസ്പ്ലേ ടൈം ഔട്ട് കൂട്ടിയിട്ട് മലർത്തിവെക്കും. ഇടയ്ക്കിടെ വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷനുകൾ വരുമ്പോൾ സ്ക്രീൻ തെളിയും. അപ്പോൾ ചുറ്റുമിരിക്കുന്ന വിദേശികളായ സഹപ്രവർത്തകരുടെ കണ്ണുകൾ ആ ഫോട്ടോയിലേക്ക് പാളിനോക്കുന്നത് അവൻ വളരെ രഹസ്യമായി ആസ്വദിച്ചു.
ഒരിക്കൽ ബ്രേക്ക് റൂമിൽ വെച്ച് അവന്റെ ടീമിലെ മാർക്ക് എന്ന കനേഡിയൻ സഹപ്രവർത്തകൻ കോഫി കുടിക്കുന്നതിനിടയിൽ, ഷാഹിദിന്റെ മേശപ്പുറത്തിരുന്ന ഫോണിലേക്ക് അറിയാതെ നോക്കിപ്പോയി. ഷാഹിദിന്റെ ഫോൺ സ്ക്രീനിൽ തെളിഞ്ഞ ജസ്‌നയുടെ ചിത്രം കണ്ട നിമിഷം മാർക്കിന്റെ ശ്വാസം ഒരു നിമിഷം നിന്നു. കോഫി മഗ്ഗ് കയ്യിലേന്തി അവൻ ഷാഹിദിന്റെ അടുത്തേക്ക് നീങ്ങി. അവൻ്റെ കണ്ണുകൾ ഷാഹിദിൻ്റെ ഫോൺ സ്ക്രീനിൽ നിന്ന് മാറുന്നില്ല.
"Is that your wife? Damn… she is absolutely gorgeous, man. Built like a runway model. You’re one incredibly lucky guy (ഇതാണോ നിന്റെ ഭാര്യ? സത്യമായും, അവൾ അതിസുന്ദരിയാണ്. ഒരു റൺവേ മോഡലിനെപ്പോലെയുണ്ട് അവളുടെ ശരീരം. നീ ശരിക്കും ഭയങ്കര ഭാഗ്യവാനാണ്.)" മാർക്ക് പറഞ്ഞു. അവൻ്റെ ശബ്ദം സാധാരണമായിരുന്നു, പക്ഷേ കണ്ണുകളിൽ ഒരു തീയുണ്ടായിരുന്നു. ഇത് പറഞ്ഞു കഴിഞ്ഞിട്ട്. മാർക്കിന്റെ കണ്ണുകൾ സ്ക്രീനിൽ നിന്ന് മാറുന്നുണ്ടായിരുന്നില്ല.
ആ വാക്കുകൾ കേട്ടപ്പോൾ ഷാഹിദിന്റെ നെഞ്ച് അഭിമാനം കൊണ്ട് വിങ്ങി. ജീവിതത്തിൽ അന്നുവരെ കിട്ടാത്ത
💬 Comments
View all comments