0%

Chapter Title : പാപശൽഭം 9 [Shanushinu]

Author : Shanushinu Read All Parts 17.7K

ഏതോ വലിയൊരു അംഗീകാരം കിട്ടിയതുപോലെയാണ് അവന് തോന്നിയത്.

"She is my fiancee actually. And yes, she is very gorgeous. We will be getting married soon," (സത്യത്തിൽ അവൾ എന്റെ പ്രതിശ്രുത വധുവാണ്. അതെ, അവൾക്ക് നല്ല ഭംഗിയുണ്ട്. ഞങ്ങൾ ഉടനെ വിവാഹിതരാകും.) ഷാഹിദ് വളരെ സന്തോഷത്തോടെ, എന്നാൽ തന്റെ നാടൻ ഇംഗ്ലീഷ് ശൈലിയിൽ ഒരല്പം ഗമയോടെ പറഞ്ഞു.

മാർക്ക് തികച്ചും സ്വാഭാവികമായ വെറും ഒരു സാധാരണ കാഴ്ച കാണുന്ന ലാഘവത്തോടെ വീണ്ടും ആ സ്ക്രീനിലേക്ക് തന്നെ നോക്കി.

"Honestly man, that outfit… it sits on her like it was painted on. Those curves… pure North American model vibes. Is she back home? Do women over there usually dress this… intense? (സത്യത്തിൽ അവൾ വളരെ സ്റ്റൈലിഷ് ആണ്. ഒരു നോർത്ത് അമേരിക്കൻ മോഡലിന്റെ അതേ വളവുകളും വടിവുകളും അവൾക്കുണ്ട്. ആ ഡ്രസ്സ് അവളുടെ ശരീരത്തിൽ നല്ല മാച്ച് ആണ്... അവൾ നാട്ടിലാണോ? അവിടെ എല്ലാ പെണ്ണുങ്ങളും ഇത്രയും ഹോട്ട് ആയിട്ടാണോ ഡ്രസ്സ് ചെയ്യുന്നത്?)".

മാർക്കിന്റെ ശബ്ദത്തിൽ അല്പം കൗതുകവും ഒരു പുരുഷസഹജമായ ആഗ്രഹവും കലർന്നിരുന്നു. ഒരു സഹപ്രവർത്തകന്റെ പ്രതിശ്രുത വധുവിനെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന ബോധ്യമുണ്ടായിരുന്നതിനാൽ, അവൻ വാക്കുകൾ സൂക്ഷിച്ചുപയോഗിച്ചെങ്കിലും, അവന്റെ കണ്ണുകളിലെ ആ തിളക്കവും ആ ചോദ്യത്തിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥവും ഷാഹിദിന് വ്യക്തമായി വായിക്കാൻ കഴിയുന്നുണ്ടായിരുന്നു.

"No Mark. She’s from a very traditional family.

💬 Comments

View all comments