Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
ഡയലോഗ് പറയുമ്പോൾ പക്കാ അമേരിക്കൻ accentഇൽ ആണ് പുള്ളി സംസാരിച്ചത്, ഞാനും പക്ഷെ അത്രേം വരില്ല. എന്നിട്ട് എന്നെ ഞെട്ടിച്ചും.....
അച്ഛൻ: എന്നാടാ നിനക്ക് ഒരു വൈഷമ്യം, എന്നതാ, ഇത്രേം ട്രാവൽ ചെയ്തകൊണ്ടാണോ ടാ ഉവ്വേ
പക്കാ കോട്ടയം അച്ചായന്റെ സംസാരം
ഞാൻ: ഏഹ്, അഹ് അതുകൊണ്ടാ
അച്ഛൻ: എടാ ഉവ്വേ, എന്നാ ഒണ്ട് വിശേഷം????
ഞാൻ: ഒന്നുമില്ല sir
അച്ഛൻ: സാറോ, ആരുടെ സാർ?????? എന്റെ മോളെ നീ കെട്ടാൻ നിക്കുവല്ലേ, അച്ഛാ എന്ന് വിളിയെടാ????
ഞാൻ: ശെരി അച്ഛാ
അച്ഛൻ: യെടാ എന്റെ വീട് നമ്മുടെ കോട്ടയത്ത് തിരുവഞ്ചൂർ ആണ്, അമേരിക്ക ആയാലും നമ്മുക്ക് നമ്മുടെ കോട്ടയം മറക്കാൻ പറ്റുമോ???? അഹ് പിന്നെ ഞാൻ നല്ല കറ കളഞ്ഞ കോൺഗ്രെസ്സുകാരനാ, നീ വെല്ല്യ കമ്മ്യൂണിസ്റ്റ് ആണ് അല്ലെ, 916 CPIM.
ഞാൻ: അയ്യോ അങ്ങനെ പാർട്ടി പ്രവർത്തനം ഒന്നുമില്ല, പക്ഷെ ഒരു പ്രത്യേയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു അത്രേ ഉള്ളൂ. എനിക്ക് കമ്മ്യൂണിസ്റ്റ് ആയി ജീവിക്കാൻ ആണ് ഇഷ്ടം.
അച്ഛൻ: അതിനിപ്പോ എന്നതാ പ്രശ്നം, നിങ്ങൾ പറയുന്നത് പലതും ശെരിയാടാ ഉവ്വേ, ഒരുകാര്യം ചെയ്യ്, നീ ഒന്ന് മാറി നിക്ക്, ആ കാർ പോർച്ചിൽ പോ, നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.......
ഞാൻ ഫോണുമായി car പോർച്ചിൽ ചെന്നു, അവിടുത്തെ light on ആയി.
ഞാൻ: അച്ഛൻ പറഞ്ഞോ
അച്ഛൻ: വരെ ആരും ഇല്ലല്ലോ??? ഒന്നുടെ നോക്ക് ആ പാറു നിന്റെ പിന്നാലെ വന്നുകാണും
ഞാൻ നോക്കുമ്പോൾ പാറു എന്റെ പുറകിൽ താഴെ ഇരിക്കുന്നു....
ഞാൻ: അച്ഛാ, how????
അച്ഛൻ: എന്നാ???
ഞാൻ ഫോണിന്റെ ക്യാമെറയിൽ അവൾ ഇരിക്കുന്നത് കാണിച്ചു
അച്ഛൻ: ആഹ് ഇതാ ഞാൻ പറഞ്ഞത്, ഡി കള്ളാ കഴുവേറി, പൊടി പൊടി പൊടി
പാറു നാക്ക് നീട്ടി
💬 Comments
View all comments