0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1562

Food ഒക്കെ കഴിച്ച് 8 മണിക്ക് ഞങ്ങൾ ഇറങ്ങി, നേരെ എയർപോർട്ട്.

കൃത്യം 8:30pm ഞങ്ങൾ എയർപോർട്ടിൽ എത്തി, ഞാൻ അവർക്ക് അവിടെ ഒരു സർപ്രൈസ് കരുതിയിരുന്നു. ശെരിക്കും സ്നേഹം, കൂട്ടുകാരുടെ ബന്ധം, മനസാക്ഷി, ഇതൊക്കെ ഉള്ളവർക്ക് മനസ്സിലാവും.....

ഞാൻ കാർ ആ ഇന്റർനാഷണൽ ടെർമിനലിൽ കൊണ്ടുപോയി നിർത്തി.

പാറു: ദേ രവി അങ്കിൾ.

അമ്മ: ആര്???

പാറു: അമ്മാ, രവി അങ്കിൾ, പോലീസ് അങ്കിൾ

അമ്മ: ഓ ok ok, പുള്ളി എന്താ ഇവിടെ

ഞാൻ: പാറുനെ കാണാൻ വന്നതാ.

പാറു: ശെരിക്കും????

ഞാൻ: അതേടി പോത്തേ നീ ചെല്ല്

പാറു ഓടി ചെന്ന് രവി സാറിനെ കെട്ടിപ്പിടിച്ചു,

രവി: മോളെ നീ പോവല്ലേ, ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാ, വരെ ആളുകളും ഉണ്ട്‌, ഇത്‌ എന്റെ ഭാര്യ, ലീല, പിന്നെ മോൾ അരുണ, മോൻ അരുൺ

പാറു എല്ലാർക്കും കൈ കൊടുത്തു....

ലീല: മോളേം രോഹൻ മോനേം ഒക്കെ പെറ്റി ഒരുപ്പാട്‌ പറഞ്ഞിട്ടുണ്ട് രവിയേട്ടൻ, ഈ മനുഷ്യന്റെ പോലീസ് ജീവിതത്തിൽ ഞാൻ ഇങ്ങനെ ആരെയും പെറ്റി പറയുന്നത് കേട്ടിട്ടില്ല.

രവി: ലീലാമ്മോ, മതി 🙏🙏🙏

അരുണ: ചേച്ചിയേം ചേട്ടനേം അച്ഛന് വെല്ല്യ ഇഷ്ടമാ.

ഞാൻ: hi sir

രവി: ഇവൻ ഇങ്ങനാ, എന്നെ ഇപ്പോഴും sir എന്നെ വിളിക്കു, ടാ നീ എന്നെ ചേട്ടാ, അല്ലെങ്കിൽ അങ്കിൾ എന്നൊക്കെ വിളിക്ക്

ഞാൻ: hmmmmmmmmmm ആള് പോലീസ് അല്ലെ, sir വിളി മതി 😂😂😂😂😂😂

രവി: എന്നെ തനി പോലീസ് ആക്കല്ലേ കള്ളാ കഴു.....

മുഴുവിപ്പിക്കാൻ അനുവദിക്കാതെ അമ്മ വന്നു.

അമ്മ: എനിക്കറിയാം, രവി സാർ, ഭാര്യ, മക്കൾ അല്ലെ????

രവി: രവി സാർ അല്ല, വരും ഒരു പാവം രവി....

അമ്മ: അഹ് best, കേണൽ രവീന്ദ്രൻ എന്നാ

💬 Comments

View all comments