Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
പൊടി വെക്കുന്നത് ഫ്രിഡ്ജിൽ ആണ്, ഞാൻ അവളോട് അതൊന്ന് എടുത്ത് തരാൻ പറഞ്ഞു. അതൊരു വെല്ല്യ ഫ്രിഡ്ജ് ആണ്, ഞാൻ അതിൽ കുറച്ച് ബിയർ വാങ്ങി വെച്ചിരുന്നു. കള്ളുകുടി full stop വെക്കേണ്ട എന്ന് ഞാൻ അങ്ങ് തീരുമാനിച്ചു, ബിയർ കുഴപ്പം ഇല്ല പിന്നെ രവി സാർ, പാറു, ടോമിച്ചൻ, അജു ഇവരൊക്കെ തന്ന പല കുപ്പികൾ എന്റെ കയ്യിൽ ഉണ്ടെല്ലോ, അതൊക്കെ കുടിച്ച് വറ്റിക്കണം 😂😂😂😂
അഞ്ചു: ഇതെന്താ TASMAC (തമിഴ്നാട് ഗവണ്മെന്റ് ബീവറേജ്) ആണോ?
ഞാൻ: ഏഹ്, അയ്യേ അത് ഞാൻ മറന്നു, നാണക്കേടായെല്ലോ.
അഞ്ചു: ബിയർ കുടിക്കുന്നത് നാണക്കേടാണോ?
ഞാൻ: അതല്ല, ഇയാൾ കണ്ടില്ലേ അതുകൊണ്ട്
അഞ്ചു: hey chill ഞാനും ഇതൊക്കെ കുടിക്കുന്നതാ. ഇല്ല കോഫി പൗഡർ
ഞാൻ കോഫി ഉണ്ടാക്കി അവൾക്ക് കൊടുത്തു, ഞാനും എടുത്തു. എനിക്ക് കുറെ emails വന്നിരുന്നു, പിന്നെ 2,3 മീറ്റിംഗ്സ്. അതെല്ലാം കഴിഞ്ഞപ്പോഴേക്കും 2:30pm,
ഞാൻ: അഞ്ചു, food കഴിക്കാം, 3 മണിക്ക് client മീറ്റിംഗിൽ ഉണ്ട്.
ഞങ്ങൾ വേഗം food ഒക്കെ കഴിച്ച് മീറ്റിംഗിന് ready ആയി, അവൾ വീട്ടിൽ പോയി ഒരു മെനയുള്ള dress ഇട്ട് വന്നു. എല്ലാരും നല്ല well dressed ആയി മീറ്റിംഗിൽ വന്നു, എന്റെ വാക്ക് കേട്ട എന്റെ പിള്ളാർക്ക് ഞാൻ അവരുടെ the best manager ആവണം, ഞാൻ മനസ്സിൽ ഉറപ്പിച്ചു.
5 മണി കഴിഞ്ഞു മീറ്റിംഗിൽ കഴിഞ്ഞപ്പോൾ, എല്ലാ മീറ്റിംഗുകൾക്കും ഒടുവിൽ ഒരു 10 മിനിറ്റ് ഞാനും clientsഉം മാത്രം സംസാരിക്കും. അവർ onsite
💬 Comments
View all comments