Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
പറയാത്ത ഒരേ ഒരാൾ അഞ്ചു എന്ന അഞ്ജന. എനിക്ക് അവളുടെ ആറ്റിട്യൂട് ഇഷ്ടമായി. നല്ല ഒരു character ഉണ്ടെന്ന് മനസ്സിലായി, അവൾ അന്ന് ഫോൺ ചെയ്ത് പറഞ്ഞതിലും ചിലപ്പോൾ കഴമ്പ് കാണും, വരട്ടെ നോക്കാം.
ആദ്യം ഒരു induction, process പിന്നെ work life അങ്ങനെ കുറെ കാര്യങ്ങൾ ഞാൻ സംസാരിച്ചു, എനിക്ക് വേണ്ടത് Power BI, Six sigma, ഒക്കെ അറിയുന്ന നല്ല ഒരു ടീമിനെ ആണ്. അപ്പോൾ എല്ലാർക്കും power bi സർട്ടിഫിക്കറ്റ് ഉണ്ട് ഒപ്പം six sigmaയും, എന്റെ പാതി പണി കുറഞ്ഞ് കിട്ടി.... ആശ്വാസമായി.
അങ്ങനെ ആദ്യം തന്നെ ഞാൻ ഒഫീഷ്യൽ പരിപാടികൾ എല്ലാം പറഞ്ഞു എന്റെ expectations പറഞ്ഞു. പണിയിൽ ഉടായിപ്പ് കാണിച്ചാൽ ഞാൻ action എടുക്കും, അത് ആരായാലും എന്ന് മയത്തിൽ പറഞ്ഞ് മനസ്സിലാക്കി. എല്ലാർക്കും എന്നെ കാര്യമായി.
ഞാൻ അവരോടും ചോദിച്ചു എന്താണ് അവർക്ക് വേണ്ടത് എന്ന്. എല്ലാരും ഒരുകാര്യം പറഞ്ഞു, അവർക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇടാൻ ഉള്ള അനുവാദം. ഞാൻ ഇട്ടിരിക്കുന്നത് ജീൻസ് പിന്നെ കോളേർ ഉള്ള ടീഷർട്ട് ആണ്, business casuals എന്ന് വിളിക്കും.
എന്തായാലും അവരുടെ ആവശ്യം ന്യായം ആണെന്ന് തോന്നി, അതിന് വേണ്ടത് ഞാൻ ചെയ്യുമെന്നും പറഞ്ഞു. പക്ഷെ വരെ ചിലരുടെ അനാവശ്യ ആവശ്യങ്ങൾ ഞാൻ തള്ളി കളഞ്ഞു. മെല്ലെ മെല്ലെ ഓരോ സേഷൻസ് ഞാൻ അവസാനിപ്പിച്ചു, 11:30 ആയപ്പോൾ ഞാൻ എല്ലാർക്കും break കൊടുത്തു. ചിലർ സിഗരറ്റ് വലിക്കാൻ പോയി, ചിലർ എന്റെയൊപ്പം കോഫി കുടിക്കാൻ വന്നു.
അതിൽ അവളും ഉണ്ടായിരുന്നു pinky gowda. പിന്നെ വരെ 2 പെൺപിള്ളേർ 2 ആൺപിള്ളേർ. ബാക്കി പെണ്ണുങ്ങൾ എല്ലാം വലിക്കാൻ പോയി. എല്ലാർക്കും എന്റെ കാര്യങ്ങൾ അറിയണം, ഞാൻ എല്ലാർക്കും ഓരോ ഫിൽറ്റർ കോഫി order ചെയ്തു, ഞാൻ പഴയ ഓഫീസിലെ കാര്യങ്ങളും ഒക്കെ പറഞ്ഞ് അങ്ങനെ ഇരുന്നു, personal കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞില്ല. അത്ര ഫ്രീഡം ആയിട്ടില്ല, ഒരു അകൽച്ച നല്ലതാണ്.
അപ്പോ പാറു എന്നെ ഫോൺ ചെയ്തു. ഞാൻ
💬 Comments
View all comments