0%

Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]

Author : Marcus Read All Parts 10.7K

പൈസ വെച്ചിട്ടില്ല. എനിക്ക് ഈ കാര്യത്തിൽ ആരെയും നിർബന്ധിക്കാൻ പറ്റില്ല, അത് തെറ്റാണ് കാരണം എല്ലാർക്കും പ്രശ്നങ്ങൾ ഉണ്ടാവും.

Calling bell ഒച്ച കേട്ട് ഞാൻ പോയി കതക് തുറന്നു, വിനോദ്, ഒപ്പം വേറൊരാൾ,

വിനോദ്: sir ഇത്‌ എന്റെ അനിയൻ ആണ്, പേര് റാം.

ഞാൻ: hi റാം.

എല്ലാം കൂടി അവന് ഒറ്റയ്ക്ക് കൊണ്ടുവരാൻ പറ്റില്ലല്ലോ, അതാണ് റാമിനെ കൂടെ കൂട്ടിയത്

വിനോദ്: sir എനിക്ക് നാളത്തേക്ക് 3500 രൂപ മതി ഇതാ ബാക്കി 1500

ഞാൻ: അതും താൻ വെച്ചോടോ കുഴപ്പമില്ല

എന്തുമായിക്കോട്ടെ ഏതുമായിക്കോട്ടെ എന്നെ എന്റെ ടീമിലെ പിള്ളേർ ഞെട്ടിച്ചു......

ശ്രേയ: വിനോദ് ഭായ് അകത്ത് വരു,

അഞ്ചു: അതേ ഉള്ളിൽ വാ ഇപ്പോൾ തന്നെ പോകാം

ശരണ്യ: റാം, ഇയാളും വാ ഒരു കാര്യം ഉണ്ട്‌.

നിവേദിത: വിനോദ്, എന്താ മോൾക്ക്‌ പ്രശ്നം?

വിനോദ്: മോൾക്ക് കിഡ്നി problem ആണ്,

പിങ്കി: എത്ര ചെലവ് വരും വിനോദ് ഭായ്????

വിനോദ്: ഇപ്പൊത്തന്നെ 1 ലക്ഷം ആയി ഇനിയും 2,2.5 ലക്ഷം ചിലവ് വരും,

സ്റ്റീഫൻ: വിനോദ് ഭായ്, ഇവിടെ വന്നിരിക്കാമോ??? റാം ഭായ്, വന്നിരിക്കു

അവർ രണ്ടാളും പോയിരുന്നു, ഞാൻ ഒന്നുമറിയാത്ത പൊട്ടനെപോലെ നിന്നു.

അഞ്ചു: ഭായ്, നിങ്ങൾ വിഷമിക്കേണ്ട, ഞങ്ങളൊക്കെ ഉണ്ടെല്ലോ ഒപ്പം.

ശ്രേയ: അതേ, ഞാൻ ശ്രേയ, ഇത്‌ അഞ്ചു, അത് പിങ്കി, നിവേദിത, സ്റ്റീഫൻ, ശരണ്യ,

അങ്ങനെ അവൾ എല്ലാരേയും പരിചയപ്പെടുത്തി

അഞ്ചു: ഇപ്പോൾ ഈ സമയത്ത് ചോദിക്കുന്നത് ശെരിയല്ല പക്ഷെ നിങ്ങൾ ഞങ്ങളുടെ ഗസ്റ്റ്

💬 Comments

View all comments