0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 58.2K

പിന്നെ ഇന്നിനി അവരെ ഹോസ്റ്റലിൽ വിടേണ്ട, നേരെ വീട്ടിലേക്കു വിട്ടൊ.

ഞാൻ: ശെരി സർ.

സാർ എനിക്കു കൈ തന്നിട്ട്

സാർ: ok

എനിക്കു അതുവരെ ഉണ്ടാരുന്ന പോലീസ്‌കാരോടുള്ള എന്റെ കാഴ്ച്ചപ്പാടാണ് ആ മനുഷ്യൻ 1 മണിക്കൂർകൊണ്ട് മാറ്റിയത്. വല്ലാത്ത ഒരു ബഹുമാനവും സ്നേഹവും തോന്നി. ഇങ്ങനത്തെ നല്ല മനുഷ്യരും ഉണ്ടെല്ലോ ഈ ലോകത്ത്. അയാൾ ഇപ്പൊ എനിക്ക് ദൈവതുല്യനാണ്.

ഞാനും അവന്റെ റൂമിലേക്ക്‌....ചെല്ലുമ്പോൾ അനു അവനോടു എന്തോ സീരിയസ് ആയി സംസാരിക്കുന്നു.

അനു: എനിക്ക് ശെരിക്കും മടുത്തു. മതിയായി. ഇന്ന് ഇവർ ഇല്ലാരുന്നെങ്കിൽ ഞാൻ എന്ത് ചെയ്തേനെ? നിനക്ക് നിന്റെ വാശിയാണ് എല്ലാത്തിനും മേലെ. ഞാൻ ഒരു പെണ്ണാണെന്നുപോലു നീ ഓർക്കാറില്ല, നിന്റെ ഈഗോയും ദേഷ്യവും തീരാകാനുള്ള യന്ത്രമല്ല എന്റെ ജീവിതം……

അങ്ങനെ എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു.

പാറുവും മായയും അവളെ സമാധാനിപ്പിക്കാൻ നോക്കി പക്ഷെ അവർ തോറ്റുപോയി.

ഞാൻ: നിങ്ങൾ അവളെ സമാധാനിപ്പിക്കേണ്ട, ഇപ്പൊ നിങ്ങൾ അവളെ സംസാരിക്കാൻ വിട്, അവൾ അവളുടെ മനസ്സിലുള്ളതൊക്കെ പറഞ്ഞ് തീർക്കട്ടെ, എന്നാലേ അവൾക്ക്‌ സമാധാനം കിട്ടു, വെറുതെ അവളെ വെറുപ്പിക്കാതെ മാറ്.

അജു മായെടെ ഫോണിൽ വിളിച്ചു. മായ ഫോൺ എന്റേനേരെ നീട്ടി, ഞാൻ അവളോട് അറ്റൻഡ് ചെയ്യാൻ ആംഗ്യം കാണിച്ചു, അവൾ പുറത്തേക്കുപോയി അവനോടു സംസാരിക്കാൻ.

അനു: thanks റോഹൻ, എന്റെ വ്യക്തിത്വം ആണ് ഇല്ലാതാവുന്നത്, എനിക്ക് എന്റെ space വേണം, ഞാൻ നിന്റെ ഇഷ്ടം നോക്കുന്ന പോലെ എനിക്ക് എന്റേം ഇഷ്ടങ്ങൾ നോക്കണം. ഒന്നുപോലും ഞാൻ നിങ്ങടെ ജീവന് വിലകൊടുത്തും പക്ഷെ നീയോ? എനിക്കെന്താ

💬 Comments

View all comments