Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]
അസൂയപ്പെട്ടിട്ടു കാര്യമില്ല,
ഞാൻ: അല്ല നിനക്ക് നാണമില്ലേ ഇങ്ങനെ വന്ന് ഒളിഞ്ഞുനോക്കാൻ????
പാറു: അതെ, അതിനുത്തരം പറ
മായ: അതുപിന്നെ നിങ്ങളിങ്ങനെ കതക്കും തുറന്നുവെച്ച് കെട്ടിപ്പിടുത്തം ആണെന്ന് എനിക്കെങ്ങനെ അറിയാം?
പാറു: അപ്പൊ നീ അതുമത്രെ കണ്ടുള്ളു അല്ലെ
ഞാൻ: നീ മിണ്ടാതിരിക്ക്, ഇനി അവൾക്ക് details പറഞ്ഞുകൊടുക്കേണ്ടി വരും
മായ: പോടാ, തോമ ചെറ്റയല്ല 😂😂😂😂, പിന്നെ എല്ലാരും റെഡിയാണ് നമ്മുക്ക് തെറിച്ചാലോ?
ഞാൻ: ആയിക്കോട്ടെ...
അങ്ങനെ ഞാൻ വീണ്ടും വണ്ടിയെടുത്തു, പാറു പതിവുപോലെ എന്റെകൂടെ കേറി, അജു മായ നടുക്ക്, അനു ഋഷി ഏറ്റവും പുറകിൽ...അങ്ങനെ യാത്ര തുടങ്ങി, ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പനാജി എത്തി, അവിടെ ഒരു പഴയ church ഉണ്ട്, അവിടെ ഒരു വിശുദ്ധന്റെ ബോഡി ഇപ്പോഴും അടക്കാതെ വെച്ചിട്ടുണ്ട്, ആ പള്ളി ഒന്ന് കാണാൻ തന്നെ ഉണ്ട്, പിന്നെ അവിടെ എന്ത് ആഗ്രഹം പറഞ്ഞാലും നടക്കും എന്നാണ് വിശ്വാസം....
പാറു അവളുടെ അരയിൽ ഒരു ജാക്കറ്റ് കെട്ടിവെച്ചു...ഇന്നലത്തെ സംഭവത്തിന് ശേഷം എനിക്ക് അനുവിനോട് വല്ലാത്ത ഒരു അകൽച്ച വന്നു, ഞാൻ അത് പാറുനോടും പറഞ്ഞിരുന്നു. അവൾക്കത് മനസ്സിലായി.
അങ്ങനെ പള്ളിയൊക്കെ ചുറ്റി കണ്ട്, ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് നീങ്ങി, ഞാൻ നേരെ ഒരു പഴയ ഫോർട്ടിൽ കൊണ്ടുപോയി, അവർക്കൊന്നും ഒന്നും മനസ്സിലായില്ല... ഞാൻ അവരെ ആ fort ചുറ്റി കാണിച്ചു, അവസാനം അവർക്കൊക്കെ മനസ്സിലാവുന്ന ഒരു സ്ഥലത്ത് കൊണ്ടുപോയി....
പാറു: ടാ ഇത് DCH ( DIL CHAHTA HAI) ഷൂട്ട് ചെയ്ത ആ സ്ഥലം അല്ലെ???
മായ:
💬 Comments
View all comments