Chapter Title : പാറുവും ഞാനും തമ്മിൽ 6 [മാർക്കസ്]
സംസാരിക്കാറ് പോലും ഇല്ല, പ്രത്യേകിച്ച് ഇവിടെ വന്ന ശേഷം
ഞാൻ: അയ്യേ, എന്റെ മായമ്മേ, നീ എന്റെ ഫാമിലി അല്ലെ? ഞാൻ നിന്നെ വിട്ട് എങ്ങോട്ട് പോവാനാ?????
മായ: എനിക്ക് നല്ല വിഷമം ഉണ്ട്.
ഞാൻ: എന്തിന്? എനിക്ക് ഒരു കുഴപ്പവും ഇല്ല, നിനക്കറിയാല്ലോ, എനിക്ക് കിട്ടാതെ കിട്ടിയ ഒരു റിലേഷൻ ആണ് പാറു, എനിക്ക് പറ്റിയ പെണ്ണ്, അവൾക്ക് കുറച്ച് ആഗ്രഹങ്ങൾ ഉണ്ട് അതൊക്കെ എനിക്ക് സാധിച്ചുകൊടുക്കണം
മായ: അതിന് എന്നെ avoid ചെയ്യണോ???
ഞാൻ: നിന്നെ ഞാൻ എന്തിനാ avoid ചെയ്യുന്നേ....
മായെടെ കണ്ണ് ചെറുതായി നിറഞ്ഞു, ഞാൻ അവളെ കെട്ടിപ്പിടിച്ചു,
ഞാൻ: avoid ചെയ്തെങ്കിൽ sorry, ഇനി ഉണ്ടാവില്ല കേട്ടോ, നീ കരയേണ്ട
മായ: എനിക്ക് നീ മാത്രേ ഉള്ളൂ
ഞാൻ: അപ്പൊ അജുവോ?
മായ: അവൻ എന്റെ life പാർട്ണർ അല്ലെ, നീ എന്റെ ഏട്ടൻ അല്ലെ.....
ഞാൻ: അതൊക്ക ശെരിയാ
അജു: എന്താണ് ആങ്ങളേം പെങ്ങളും രാവിലെ തന്നെ സെന്റി ആണോ.
ഞാൻ: ടാ ഇവൾ പറയുവാ ഞാൻ ഇവളെ avoid ചെയ്‌തെന്ന്....ആദ്യം ഇവളോടെ എന്നെ ഒന്ന് വിടാൻ പറ ഞാൻ കറി ഉണ്ടാക്കട്ടെ
അജു: ഇത് ഞാൻ അവളോട് ഇന്നലെ രാത്രി മുഴുവൻ ഇരുന്ന് പറഞ്ഞതാ, പൊട്ടത്തിക്കു മനസ്സിലാവണ്ടേ
ഞാൻ: ആഹാ....അപ്പൊ ഇത് രാത്രി തുടങ്ങിയതാണോ?
മായ: ടാ നീ അമ്മേ വിളിച്ചിട്ട് എത്ര ദിവസം ആയി?
ഞാൻ: അമ്മ സാധാരണ എന്നെ അല്ലെ വിളിക്കാറ്? എന്റെ വിളി ഒക്കെ കണക്കല്ലേ, നീ ഇങ്ങനെ കാടുകെറല്ലേ
അജു: ഇങ്ങനെ പറഞ്ഞ് പറഞ്ഞ് വെല്ല്യ പ്രശ്നമാകും, ഇത് ഇവിടെ ഇപ്പൊ നിർത്തണം
മായ: അല്ല ഞാൻ വഴക്കിടാൻ പറഞ്ഞതല്ല
ഞാൻ: ഞാൻ പ്രേമിക്കാത്തതിൽ നിനക്കൊക്കെ അല്ലാരുന്നോ പ്രശ്നം? ഇപ്പോ പ്രേമിക്കുന്നതാണോ പ്രശ്നം?
മായ: എടാ അതല്ല
💬 Comments
View all comments