Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
ഇല്ല, അവൾ രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളു. അജു എന്നോട് ബാഗ് ഒക്കെ അങ്ങനെ തന്നെ കൊണ്ടുപൊക്കോളാൻ പറഞ്ഞു.
അങ്ങനെ ഞങ്ങൾ പുറപ്പെടാൻ തയ്യാറായി. ഞാനും പാറുവും വണ്ടിയിൽ കേറി അപ്പൊ മായെടെ അമ്മ വന്നു.
അമ്മ: മോനെ, ഇന്ന് തന്നെ പോണോ?
ഞാൻ: പോണം, ഇവൾക്ക് കോളേജിൽ പോണം നാളെ, പിന്നെ വേറെ കുറെ പണി ഉണ്ട്.
അമ്മ: നിങ്ങൾ എന്തായാലും നാട്ടിലേക്ക് വരണം രണ്ടാളും കേട്ടോ പാറു.
പാറു: ഉറപ്പായും വരും, ഞാൻ US പോകുന്നമുന്നേ ഉറപ്പായും വരാം കേട്ടോ.
അമ്മ: എന്നാ ശെരി ചെന്നിട്ട് വിളിക്ക്
ഞാൻ വണ്ടി എടുത്തു, ഞങ്ങൾ പുറപ്പെട്ടു.
പാറു: എന്താ ഒരു മൂഡ് ഓഫ്?
ഞാൻ: എല്ലാംകൂടി അങ്ങോട്ട് digest ആവുന്നില്ല, നീ അമേരിക്കയിൽ പോകുന്നു, നമ്മുടെ ട്രിപ്പ് പെട്ടന്ന് തീരുന്നു, എല്ലാം എനിക്ക് എന്തോ വല്ലാത്ത ഒരു നെഗറ്റീവ് feel തരുന്നു. എന്താ ഏതാ, ഒന്നുമറിയില്ല. ഇനിയിപ്പോ അജുവും മായേം അവരുടെ ലോകത്തേക്ക് പോകും, നീയും പോകും, ഞാൻ വീണ്ടും ഒറ്റയ്ക്ക്......
പാറു: ഞാൻ പെട്ടന്ന് തിരിച്ച് വരില്ലേ? പിന്നെന്താ? ഇനിയിപ്പോ നിനക്ക് ok ആണെങ്കിൽ ഞാൻ തിരിച്ച് നാട്ടിൽ വന്നിട്ട് നമ്മുക്ക് ഒന്നിച്ച് ദുബായ് പോകാം? എന്തെ?
ഞാൻ: അതൊന്നും വേണ്ട, നിനക്ക് ചിലപ്പോൾ നല്ല ഒരു അവസരം നഷ്ടമാകും അതുകൊണ്ട് നീ നിന്റെ Career കൂടെ നോക്കണം. എല്ലാം ശെരിയാവും.
പാറു ഒന്നും മിണ്ടിയില്ല, അവൾ സീറ്റ് ഒന്ന് പിന്നിലേക്ക് ആക്കി അവൾ മയങ്ങി. എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു, എല്ലാം നഷ്ടപ്പെട്ടവന് എല്ലാം കിട്ടി ഇപ്പൊ വീണ്ടും എല്ലാം നഷ്ടപ്പെടാൻ പോകുന്നു. അമ്മ, മായെടെ അമ്മ,അവർ ഉണ്ടാവും എന്നും ഒപ്പം ആര് പോയാലും വന്നാലും. അതാണ് എന്റെ ഒരേയൊരു ആശ്വാസം.
ഞങ്ങൾ ഏതാണ്ട് രാത്രി 7
💬 Comments
View all comments