Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
ആണ് വലുത്, അത് പാറുവിനെ ഒരുപ്പാട് അതിശയിപ്പിച്ചു..
അമ്മമാർ എന്നെ സ്നേഹംകൊണ്ട് മൂടി, പതിവ് ഡയലോഗ് ഒക്കെ തന്നെ, മോനെ ആകെ ക്ഷീണിച്ചു, എന്താ കണ്ണാ ഒന്നും മര്യാദക്ക് കഴിക്കാതെ എന്നൊക്കെ. ഇതൊരു മരണ വീടല്ലേ, എന്ന് ഞാൻ.
അജുവിന്റെ അമ്മ: എന്റെ മോനെ നിനക്ക് അറിയാം, ഇവിടെ ആർക്കും വെല്ല്യ സങ്കടം ഒന്നും ഇല്ല, നല്ല പ്രായം ഉള്ള മനുഷ്യൻ അല്ലെ
ഞാൻ: അങ്ങനെയൊന്നും പറയേണ്ട, എന്റെ വിശേഷം ഒക്കെ ഞാൻ പിന്നെ പറയാം.
മായെടെ അമ്മ എന്നെയും പാറുനേം ഉള്ളിക്ക് കൊണ്ടുപോയി, എനിക്ക് നല്ല ക്ഷീണം ഉണ്ട്, ഏതാണ്ട് 850 കിലോമീറ്റർ വണ്ടി ഓടിച്ചതല്ലേ, ഞാൻ കട്ടിൽ കണ്ടതും ശവമായി, പിന്നെ ഉണർന്നത് അവന്റെ അപ്പൂപ്പന്റെ അടക്കം കഴിഞ്ഞാണ്. അത്ര ക്ഷീണം, ഏതാണ്ട് 14 മണിക്കൂർ ഞാൻ "ബേട്ടിയിട്ട ബായതണ്ട് പോലെ"😂😂😂 ഉറങ്ങി. ആരും എന്നെ ശല്യം ചെയ്തില്ല, പാറു പോലും....
ഞാൻ ഉണർന്നപ്പോൾ ഏതാണ്ട് 3 മണി. ഒറ്റുമുക്കാൽ ആൾക്കാരും പിരിഞ്ഞുപോയി, ആകെ ഉള്ളതെ കുറച്ച് കുടുംബക്കാർ മാത്രം.
ഞാൻ ഉറക്കം ഉണർന്നപ്പോൾ, പാറു സോഫയിൽ ഉറങ്ങുന്നു, ഞാൻ അവളെ ഒന്ന് വിളിച്ചപ്പോൾ അവൾ ഉണർന്നു.
പാറു: നമ്മുടെ ട്രിപ്പ് അവസാനിച്ചു അല്ലെ?
ഞാൻ: ഇല്ലാലോ, ഇനി നമ്മുക്ക് തിരിച്ചുപോകണ്ടേ?
പാറു: അല്ല, എല്ലാം പെട്ടന്ന് തീർന്ന പോലെ
ഞാൻ: എനിക്കും അങ്ങനെ ഒരു തോന്നൽ ഉണ്ടായിരുന്നു, പക്ഷെ സാരമില്ല, ഇനിയും സമയം ഉണ്ടല്ലോ.
പാറു: നമ്മുക്ക് പുറപ്പെടാം?
ഞാൻ: അജു വരില്ല, മായ വരുമോ? നിന്നോട് എന്തേലും പറഞ്ഞോ?
പാറു: ഇല്ല, ബാ നമ്മുക്ക് അവളോട് ചോദിക്കാം
അങ്ങനെ ഞാൻ ഒന്ന് മുഖം കഴുകി, ഡ്രസ്സ് ഒക്കെ മാറി പുറത്ത് വന്നു, ചെറിയ തലവേദന ഉണ്ട്, അമ്മ എനിക്ക് നല്ല കോഫി ഉണ്ടാക്കി തന്നു.
മായ ഒപ്പം
💬 Comments
View all comments