Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
വണ്ടി നിർത്തിയതല്ലാതെ, ഒരു സിഗരറ്റ് വലിക്കാൻ പോലും വണ്ടി എങ്ങും നിർത്തിയില്ല. പിന്നെ നിർത്തിയത് ഡീസൽ അടിക്കാൻ മാത്രം. ഒരു 500 കിലോമീറ്റർ ഞാൻ തന്നെ ഓടിച്ചു, എനിക്ക് വല്ലാതെ ഉറക്കം വന്നുതുടങ്ങി.
പാറു: ഇനി ഞാൻ ഓടിക്കാം.
ഞാൻ: നിനക്ക് വഴി അറിയില്ലല്ലോ, സാരമില്ല
പാറു: എന്നാൽ ഒരു redbull കുടിക്ക്
അവൾ എനിക്ക് redbull തന്നു, ഞാൻ വണ്ടി നിർത്തി അത് കുടിച്ചു, ഒരു സിഗരറ്റും വലിച്ചു. ഇപ്പൊ ഒന്ന് ഉഷാറായി. വീണ്ടും വണ്ടി ഓടിക്കാൻ തുടങ്ങി, ഞാൻ ഇങ്ങനെ ആലോചിച്ചു, ഇനി എന്ത്? അജുവും മായായും അധികം വൈകാതെ കല്യാണം കഴിക്കും, അവർ വിദേശത്തേക്ക് പറക്കും, പാറു അമേരിക്കയിൽ പോകും പിന്നെ ദുബായ്, ഞാനും കൂടെ പോകും. ഇനി എന്നാണ് എല്ലാരും കൂടി ഒന്ന് ഇതുപോലെ ഒക്കെ???? അറിയില്ല........
ഏതാണ്ട് ഇനി ഒരു 300 കിലോമീറ്റർ കൂടി ഉണ്ട്.
അനു: രോഹൻ, അടുത്ത റെയിൽവേ സ്റ്റേഷൻ അല്ലെങ്കിൽ ബസ്റ്റാൻഡിൽ ഞങ്ങളെ ഇറക്കുമോ? ഞങ്ങൾ പൊയ്ക്കോളാം
ന്യായമായ ആവശ്യം, ഞാൻ ഒരു ksrtc ബസ്സ്റ്റാൻഡിൽ വണ്ടി നിർത്തി, അവർ ഇറങ്ങി
അനു: പാറു നീ വരുന്നില്ല?
പാറു: ഇല്ല, ഞാൻ 2 ദിവസം കഴിഞ്ഞ് വരാം.
അങ്ങനെ അവർ പോയി, ഇനി ഒരു 200 കിലോമീറ്റർ, ഞാൻ വണ്ടി പറപ്പിച്ചു, എല്ലാരും നല്ല ഉറക്കം, ഞാൻ പാട്ടുകൾ കേട്ടുകൊണ്ട് അങ്ങനെ വണ്ടിയൊടിച്ചു.....theri aanko ke seva duniyame rakha kya hai........
ഏതാണ്ട് ഒരു 2, 3 മണിക്കൂർ കഴിഞ്ഞ് ഞങ്ങൾ അജുവിന്റെ വീട്ടിൽ എത്തി. എല്ലാരും ഉണ്ട്, ആകെ ഒരു ശോകം അവസ്ഥ. എനിക്ക് ഇങ്ങനെയുള്ള അവസ്ഥ ഒട്ടും പറ്റില്ല.
എന്നെ കണ്ടപ്പോൾ മായേടേം അജുവിന്റേം അമ്മമാർ എന്റെ അടുത്ത് വന്നു, അവർക്ക് അവരുടെ മക്കളെക്കാൾ എന്റെ കാര്യം
💬 Comments
View all comments