Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
വിളിക്കണോ?
പാറു: വിളിച്ചേക്ക്, പുള്ളിക്കും കാണാമല്ലോ ഋഷിയുടെ മാറ്റങ്ങൾ.
ഞാൻ ഫോൺ എടുത്ത് സാറിനെ ഫോൺ ചെയ്തു
ഞാൻ: hello രവി സാർ.
സാർ: ha രോഹൻ, എന്തുണ്ട് വിശേഷം, ചെന്നൈ എങ്ങനെ കൊള്ളാമോ?
ഞാൻ: ഞാൻ തിരിച്ച് വന്നു സാർ, പണി പെട്ടന്ന് തീർത്തത്കൊണ്ട് എന്നോട് ഇങ്ങോട്ട് പോരാൻ പറഞ്ഞു, ഇനി ഒരു ഡിസംബർ ഒക്കെ ആവുമ്പോൾ പോയ മതി.
സാർ: കൊള്ളാമല്ലോ നീ, ആട്ടെ എന്താ വിളിച്ചേ വണ്ടിക്കാനോ?
ഞാൻ: ഏയ് അതൊന്നുമല്ല, സാർ ഫ്രീ ആണേൽ ഒരു 7 മണി കഴിഞ്ഞ് ഇങ്ങോട്ട് വരുമോ? ഒരു ചെറിയ പാർട്ടി
സാർ: ആരുടെ പാർട്ടി? നിന്റെയാണോ?
ഞാൻ: അത് സസ്പെൻസ്, സാർ വരുമോ?
സാർ: കുപ്പി വെല്ലോം വേണോ ടാ?
ഞാൻ: വേണ്ട സാർ, കഴിഞ്ഞ തവണ തന്നത് ഇപ്പോഴും ഉണ്ട്.
സാർ: വരെ എന്തേലും കൊണ്ടുവരണോ?
ഞാൻ: ഒന്നും വേണ്ട സാർ, വന്നാൽ മാത്രം മതി.
സാർ: ശെരിയെടാ, എനിക്ക് 6 മണി വരെ ഡ്യൂട്ടി ഉണ്ട്, അത് കഴിഞ്ഞ് ഒന്ന് അമ്പലത്തിൽ പോണം ഭാര്യേം മോളേം മോനേം കൂട്ടി, അതു കഴിഞ്ഞ് ഞാൻ വരാം
ഞാൻ: ok സാർ.
എല്ലാരും ഒന്ന് ഫ്രഷ് ആയി, ഞാൻ ചിക്കൻ കറിയും പിന്നെ കുറച്ച് ബീഫ് ഫ്രൈയും ഉണ്ടാക്കി. കാളിങ് ബെൽ അടിച്ചു, ഞാൻ കതക് തുറന്നു, ഋഷി.....
ഋഷി: ഹായ് രോഹൻ, thank you
ഞാൻ: welcome. എങ്ങനെ ഉണ്ട് ജോലി???
ഋഷി: കഷ്ടപ്പാടാണ്, കോളേജും പരീക്ഷയും ജോലിയും എല്ലാംകൂടി കുറച്ച് പാടാണ്,
💬 Comments
View all comments