0%

Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]

Author : Marcus Read All Parts 902

അവളുമായിട്ടുള്ള കൂട്ട് നിർത്തി, ചെന്നൈ ഓഫർ വന്നപ്പോൾ ഞാൻ ആണ് ആദ്യം apply ചെയ്തത്, ഞാൻ അറിഞ്ഞില്ല ഈ പിശാച് കൂടെ ഉണ്ടാവും എന്ന്. Rohan you are a good person, അവളുടെ വലയിൽ പോയി ചാടരുത്, ഇനി ചാടിയാലും ഒഴിവായി വന്നോണം, ഇപ്പോഴും അവളും ആ തമിഴ് പയ്യനും close ആണെന്നാണ് എന്റെ അറിവ്

ഞാൻ: അവനു പണി കൊടുത്തത് അവളും ചേർന്നല്ലേ????

അഞ്ചു: അതേ പക്ഷെ അത് ആ മണ്ടന് അറിയില്ല, ഞാൻ പറയില്ല, അവനു കിട്ടാനുള്ളത് അവൻ വാങ്ങിക്കോട്ടെ, അവനു ദിവ്യപ്രേമം ആണ് പോലും.

അഞ്ചു ഏതാണ് 1:30 മണിക്കൂർ എന്നോട് സംസാരിച്ചു, മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് പറയാൻ പറ്റില്ല പക്ഷെ അവളുടെ ഒപ്പം pinky മാത്രം ആല്ല വേറെയും പിള്ളേരുണ്ട് അവരെക്കുറിച്ചൊന്നും അഞ്ചു മോശമായി ഒന്നും പറഞ്ഞില്ല. ഈ birthday wish ഒക്കെ പിങ്കയുടെ നാടകം മാത്രം ആണെന്ന് എനിക്ക് എന്തോ വിശ്വസിക്കാൻ തോന്നി.

അങ്ങനെ ആ കാൾ കട്ട്‌ ആയി.

എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല, എല്ലാർക്കും പരസ്പരം അസ്സുയ കുശുമ്പ് ഇതൊക്കെ സർവ്വസാധാരണം ആണ് corporate ലോകത്ത്. ഒരുത്തനും നന്നാവരുത് അതാണ് അവരുടെ ഒരു നയം, അതിൽ കാൾ സെന്റർ agent മുതൽ ഡയറക്ടർ വേറെ ആരും പരസ്പരം നന്നാവുന്നത് ഇഷ്ടമല്ല. അതാണ് ഈ കോർപ്പറേറ്റ് ലോകം.

അഹ് ഏതായാലും അഞ്ചു വിളിച്ചുകൊണ്ട് ഒരു 3 peg, 3 സിഗരറ്റ്, പിന്നെ സമയവും പോയി...ഞാൻ നോക്കുമ്പോൾ പിങ്കിയുടെ 4 മെസ്സേജ് വന്നിട്ടുണ്ട്.

ഉറക്കം വരുന്നില്ലെങ്കിൽ msg അയക്ക്.

ഉറങ്ങിയോ???

ഞാൻ ശല്ല്യം ചെയ്യുവാണോ????

എന്നെക്കുറിച്ച് ആരേലും എന്തേലും പറഞ്ഞോ???? ഒന്നും വിശ്വസിക്കരുത്

ഇതായിരുന്നു ആ 4 മെസ്സേജസ്, ഞാൻ ചുമ്മാ ഒരു ഹായ് അയച്ചു

ഞാൻ: hi

റിപ്ലൈ വരാൻ കുറച്ച് വൈകി, ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വീഴാൻ പോകുമ്പോൾ അവളുടെ റിപ്ലൈ വന്നു.

Pinky: hi sir,

ഞാൻ: pinky ഒരു കാര്യം പറ, ഈ അവസാനം അയച്ച msg എന്താ?

Pinky: ഒന്നുമില്ല sir,

💬 Comments

View all comments