0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കൈകളിൽ പഴയൊരു മരപ്പെട്ടി ഉണ്ടായിരുന്നു. നല്ല ഈട്ടിത്തടിയിൽ കൊത്തുപണികൾ ചെയ്ത ഒരു ചെറിയ പെട്ടി. മുത്തശ്ശി പതുക്കെ പാർവണയുടെ അടുത്തേക്ക് വന്നിരുന്നു. ഹാളിൽ പെട്ടെന്ന് വലിയൊരു നിശബ്ദത പരന്നു.

​"സ്വർണ്ണവും പട്ടും ഒക്കെ നമ്മൾ പുതിയത് വാങ്ങിയെങ്കിലും... ഈ തറവാട്ടിലെ കാരണവത്തിമാർ തലമുറകളായി കൈമാറി വരുന്ന ഒരു സ്വർണ്ണമുണ്ട്..."

അത്രയും പറഞ്ഞുകൊണ്ട് മുത്തശ്ശി ആ ചെറിയ പെട്ടി പതുക്കെ തുറന്നു.

​അതിനുള്ളിൽ ചുവന്ന പട്ടുതുണിക്ക് മുകളിലായി, പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വലിയൊരു സ്വർണ്ണവള ഇരിപ്പുണ്ടായിരുന്നു. ഇന്നത്തെ കാലത്തെ പണിക്കാർക്ക് പോലും ചെയ്യാൻ കഴിയാത്തത്ര സൂക്ഷ്മമായ കൊത്തുപണികളുള്ള, ലക്ഷ്മി രൂപം പതിപ്പിച്ച ഒരു വലിയ കാപ്പുവള.

​മുത്തശ്ശി ആ വള പുറത്തെടുത്ത് പാർവണയുടെ നേർക്ക് നീട്ടി.

​"ഇത് എന്റെ അമ്മായിഅമ്മ ഈ തറവാട്ടിലേക്ക് ഞാൻ ആദ്യമായി വലതുകാൽ വെച്ച് കയറി വന്നപ്പോൾ എനിക്ക് തന്നതാ. വർഷങ്ങൾക്ക് ശേഷം നമ്മ്ടെ ഭദ്രയെ കല്യാണം കഴിച്ച് ഈ പടിപ്പുര കടത്തി കൊണ്ടുവന്നപ്പോൾ ഞാൻ ഇത് അവൾക്ക് കൈമാറി..."

മുത്തശ്ശി ഭദ്ര ആന്റിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

​"ഇനിയിപ്പോ ഈ തറവാടിന്റെ പടിയിറങ്ങി, നമ്മ്ടെ ആദിയുടെ പെണ്ണായിട്ട് അവന്റെ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറാൻ പോകുന്നവൾക്ക് ഇത് അവകാശപ്പെട്ടതാ. ഇന്നാ മോളെ... ഇതും കൂടി എന്റെ കുട്ടിയുടെ കൈയ്യിൽ കിടക്കട്ടെ."

വലിയൊരു വാത്സല്യത്തോടെ മുത്തശ്ശി ആ പൊന്നുവള പാർവണയുടെ വലതുകയ്യിലേക്ക് അണിയിച്ചു കൊടുത്തു.

​അതുകേട്ടതും പാർവണയുടെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ആ പട്ടുസാരിയിലേക്ക് വീണു. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഈ വലിയ തറവാട് വിട്ട് എന്റെ വീട്ടിലേക്ക് വരാനിരിക്കുന്നവളുടെ നെഞ്ചിലെ

💬 Comments

View all comments