Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വലിയൊരു നൊമ്പരമായിരുന്നു ആ കണ്ണുനീർ. ആരും പറയാതെ തന്നെ അവൾ എഴുന്നേറ്റ്, മുത്തശ്ശിയുടെ കാൽത്തൊട്ട് വന്ദിച്ചു.
"ദീർഘസുമംഗലിയായിരിക്കട്ടെ..."
മുത്തശ്ശി അവളുടെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചു.
അതുകണ്ട് നിന്ന അമ്മയും അമ്മായിമാരും എല്ലാം വല്ലാതെ വികാരാധീനരായിരുന്നു. ഈ നിമിഷങ്ങളത്രയും ഒരു നോക്കുകുത്തിയെപ്പോലെ കണ്ടുനിൽക്കുകയായിരുന്നു ഞാൻ. ജനിച്ചുവളർന്ന വീടിന്റെ പടിയിറങ്ങി, എന്നെ മാത്രം വിശ്വസിച്ച് എന്റെ കൂടെ വരാൻ പോകുന്നവളാണ്... അവൾക്ക് എന്ത് സങ്കടം വന്നാലും താങ്ങായി ഞാനുണ്ടാകുമെന്ന വലിയൊരു ഉറപ്പ് എന്റെ മനസ്സിൽ അപ്പോൾ ഒന്നുകൂടി ബലപ്പെടുകയായിരുന്നു. നിലവിളക്കിന്റെ ആ മഞ്ഞവെളിച്ചത്തിൽ, കണ്ണീർ നിറഞ്ഞ അവളുടെ ആ ചിരിക്ക് അന്ന് ആയിരം പൂർണ്ണചന്ദ്രന്മാരുടെ ഭംഗിയുണ്ടായിരുന്നു.
ഹാളിലെ ആ വലിയ ബഹളങ്ങൾക്കും സന്തോഷങ്ങൾക്കും ശേഷം, തറവാട്ടിലെ അത്താഴവും കഴിഞ്ഞ് ഞാൻ എന്റെ തെക്കിനി മുറിയിലേക്ക് നടന്നു. മുറ്റത്തെ കല്യാണപ്പന്തലിൽ അപ്പോഴും പണിക്കാർ എന്തൊക്കെയോ ചെയ്തു തീർക്കുന്നുണ്ട്. രാത്രിയുടെ വല്ലാത്തൊരു ശാന്തത ആ തറവാടിനെ പതിയെ പൊതിഞ്ഞു തുടങ്ങിയിരുന്നു. മുറിയിലെ ജനാല തുറന്നിട്ട്, ആ ഇളം കാറ്റും കൊണ്ട് ഞാൻ പുറത്തെ നിലാവിലേക്ക് നോക്കി നിന്നു. എന്റെ മനസ്സിൽ അപ്പോഴും ആ പൊന്നുവള കയ്യിലണിഞ്ഞ് നിറഞ്ഞ കണ്ണുകളോടെ നിന്ന എന്റെ പാർവണയായിരുന്നു.
പെട്ടെന്നാണ് വാതിലിൽ ചെറിയൊരു മുട്ട് കേട്ടത്. തിരിഞ്ഞുനോക്കുമ്പോൾ സച്ചുച്ചേട്ടനാണ്.
"എന്താടാ ആദീ... നീ ഉറങ്ങാൻ കിടന്നില്ലേ?"
സച്ചുച്ചേട്ടൻ മുറിയിലേക്ക് കയറിവന്നുകൊണ്ട് ചോദിച്ചു.
"ഇല്ല സച്ചുച്ചേട്ടാ... കിടക്കാൻ പോകുന്നേ ഉള്ളൂ. പുറത്ത് പണിക്കാർ പോയില്ലേ?"
"അവര് ദാ ഇപ്പൊ പണി നിർത്തി പോയതേ ഉള്ളൂ. എന്തായാലും നാളെ ഉച്ചയ്ക്ക് പ്രസ്സിൽ പോയി കല്യാണക്കത്ത് വാങ്ങണം. വൈകുന്നേരത്തോടെ കുറച്ചു പേർക്കെങ്കിലും കൊടുത്ത്
💬 Comments
View all comments