Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
തുടങ്ങണ്ടേ. നീ വേഗം കിടന്നുറങ്ങാൻ നോക്ക്, നാളെ നല്ല ഓട്ടമുള്ളതാ,"
സച്ചുച്ചേട്ടൻ അത്രയും പറഞ്ഞു പുറത്തേക്ക് പോയി.
സച്ചുച്ചേട്ടൻ പോയിക്കഴിഞ്ഞ് ഞാൻ വാതിലടയ്ക്കാൻ തിരിഞ്ഞതും, പുറത്ത് കോറിഡോറിലെ ഇരുളിൽ നിന്നും പാദസരങ്ങളുടെ നേർത്ത കിലുക്കം കേട്ടു. പാതി ചാരിയ വാതിലിന്റെ വിടവിലൂടെ അവൾ പതുക്കെ അകത്തേക്ക് തലയിട്ടു. എന്റെ പാർവണ! അവളുടെ മുഖത്ത് അപ്പോഴും ചെറിയൊരു സങ്കടം തങ്ങിനിൽപ്പുണ്ടായിരുന്നു.
"എന്താ പെണ്ണേ... എന്റെ കുട്ടിക്ക് ഉറക്കം വന്നില്ലേ?"
വാതിൽ മുഴുവനായി തുറന്ന് അവളെ അകത്തേക്ക് വിളിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
അവൾ പതുക്കെ മുറിയിലേക്ക് കയറി. ആ തെക്കിനി മുറിയിലെ നേർത്ത വെളിച്ചത്തിൽ, മുത്തശ്ശി അണിയിച്ചുകൊടുത്ത ആ വലിയ കാപ്പുവള അവളുടെ വലതുകയ്യിൽ കിടന്ന് തിളങ്ങുന്നുണ്ടായിരുന്നു. അവൾ ഒന്നും മിണ്ടാതെ എന്റെ അടുത്തേക്ക് വന്ന് ജനാലപ്പടിയിലൂടെ പുറത്തേക്ക് നോക്കി നിന്നു. അവളുടെ ആ മൗനം എനിക്ക് വല്ലാതെ നോവിച്ചു.
ഞാൻ അവളുടെ പിന്നിലൂടെ ചെന്ന് പതുക്കെ ആ തോളുകളിൽ പിടിച്ചു.
"എന്താ പാർവണേ... എന്താ എന്റെ പെണ്ണിന്റെ മനസ്സിൽ?"
ഞാൻ വളരെ പതുക്കെ അവളുടെ കാതോരം ചോദിച്ചു.
ആ ചോദ്യം കേട്ടതും അവൾ എന്റെ നേർക്ക് തിരിഞ്ഞു. ആ വലിയ നീലക്കണ്ണുകൾ അപ്പോഴും നിറഞ്ഞുനിൽപ്പുണ്ടായിരുന്നു. അവൾ എന്റെ ഷർട്ടിന്റെ കോളറിൽ വിരലുകൾ കുരുക്കിക്കൊണ്ട് ഈണത്തിൽ ചോദിച്ചു.
"ആദീ... എനിക്ക് വല്ലാത്തൊരു പേടി തോന്നുന്നു... വേളി കഴിഞ്ഞിട്ട് ആദീടെ കൂടെ തിരുവനന്തപുരത്തേക്ക് പോവുമ്പോ... എനിക്ക് ഈ തറവാട്ടിലെ എല്ലാവരെയും വിട്ടുനിൽക്കേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോ..."
അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ജനിച്ചുവളർന്ന തറവാടും, മുത്തശ്ശിയും അമ്മായിമാരും സർപ്പക്കാവുമെല്ലാം വിട്ട്, എന്റെ ലോകത്തേക്ക്
💬 Comments
View all comments