0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കടന്നുവരാൻ പോകുന്ന ഒരു പെൺകുട്ടിയുടെ ഏറ്റവും സ്വാഭാവികമായ ആധിയായിരുന്നു അത്.

​ഞാൻ വളരെ സ്നേഹത്തോടെ അവളുടെ രണ്ട് കവിളുകളിലും പിടിച്ച് എന്റെ മുഖത്തേക്ക് ഉയർത്തി. ആ കണ്ണുകളിലേക്ക് നേരെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

​"എന്റെ പെണ്ണേ... നീ ഈ തറവാടിന്റെ പടിയിറങ്ങുന്നത് ഒറ്റയ്ക്കല്ലല്ലോ... നിനക്ക് കാവലായിട്ട് ഈ ആദിയുണ്ടല്ലോ കൂടെ. തിരുവനന്തപുരത്തെ ആ വീട് നിനക്ക് അപരിചിതമായിരിക്കാം. പക്ഷേ, അവിടെ നിന്നെ സ്വന്തം മോളെപ്പോലെ നോക്കാൻ എന്റെ അമ്മയില്ലേ... പിന്നെ നിനക്ക് കൂട്ടായിട്ട് അനഘ ചേച്ചീം. നിനക്ക് ഇവിടത്തെക്കാൾ വലിയൊരു സ്നേഹം അവിടെ ഞങ്ങൾ തരും..."

ഞാൻ ഒന്ന് നിർത്തി, അവളുടെ ആ പൊന്നുവളയണിഞ്ഞ കയ്യിൽ പിടിച്ചുകൊണ്ട് വലിയൊരു കുസൃതിയോടെ വീണ്ടും പറഞ്ഞു.

​"പിന്നെ... നിനക്ക് എപ്പോ ഈ പാലക്കാടൻ കാറ്റുകൊള്ളണം എന്ന് തോന്നുന്നോ, അപ്പൊ ഒന്നും നോക്കണ്ട, എന്നോട് പറഞ്ഞാ മതി. അടുത്ത വണ്ടിക്ക് തന്നെ എന്റെ പെണ്ണിന്റെ കയ്യും പിടിച്ച് ഞാൻ ഈ പടിപ്പുര കടന്ന് ഇങ്ങോട്ട് വരും... പോരേ?"

​എന്റെ ആ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകളിലെ ആ ഭയമെല്ലാം പതുക്കെ അലിഞ്ഞില്ലാതായി. അവിടെ വീണ്ടും ആ പഴയ കുറുമ്പും പ്രണയവും പൂത്തുവിരിഞ്ഞു. അവൾ വലിയൊരു പുഞ്ചിരിയോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ആ ജനാലപ്പടിയിലൂടെ വന്ന ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് പാറിവീഴുന്നുണ്ടായിരുന്നു. എന്റെ ഇടതുകൈ അവളുടെ ഇടുപ്പിലൂടെ ചുറ്റി ഞാൻ അവളെ ഒന്നുകൂടി മുറുകെ പുണർന്നു. എന്റെ ഹൃദയമിടിപ്പുകൾക്കൊപ്പം അവളുടെ ഹൃദയവും താളം വെക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

കിഴക്ക് വെള്ളകീറുന്നതേയുള്ളൂ... തെക്കിനി മുറിയിലെ തുറന്നിട്ട ജനാലയിലൂടെ പാലക്കാടൻ പാടങ്ങളെ

💬 Comments

View all comments