Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
തഴുകിവന്ന നേർത്തൊരു മഞ്ഞുകാറ്റ് എന്റെ മുഖത്തേക്ക് അടിച്ചുകയറി. മുറ്റത്ത് അപ്പോഴേക്കും വലിയൊരു ബഹളം തുടങ്ങിയിരുന്നു. കല്യാണപ്പന്തലിൽ കാൽനാട്ടാനും മുളകൾ കെട്ടാനുമായി വന്ന പണിക്കാരുടെ വിളിയും, വലിയ ഇരുമ്പുകുഴലുകൾ താഴെയിടുന്ന ശബ്ദവുമാണ് എന്റെ ഉറക്കം കെടുത്തിയത്.
കരിമ്പടം വകഞ്ഞുമാറ്റി ഞാൻ പതിയെ കണ്ണുതുറന്നു. തെക്കിനി മുറിയുടെ ആ വലിയ തടിമച്ചിലേക്ക് നോക്കി കിടക്കുമ്പോഴും, ഇന്നലെ രാത്രിയിലെ അവളുടെ ആ നേർത്ത സുഗന്ധം ആ മുറിക്കുള്ളിൽ എവിടെയോ തങ്ങിനിൽക്കുന്നതുപോലെ എനിക്ക് തോന്നി. വരാനിരിക്കുന്ന ആ വലിയ ദിവസത്തിന്റെ ആകാംക്ഷകളിലേക്കാണ് ഞാൻ അന്ന് ഉണർന്നെഴുന്നേറ്റത്.
കട്ടിലിൽ നിന്നെഴുന്നേറ്റ് ഞാൻ ജനാലപ്പടിയിലൂടെ പുറത്തേക്ക് നോക്കി. മുറ്റത്ത് വലിയൊരു ഉത്സവം നടക്കുകയാണ്. പണിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ശ്രീനാരായണൻ അമ്മാവൻ അവിടെത്തന്നെയുണ്ട്. പക്ഷേ എന്റെ കണ്ണുകൾ തിരഞ്ഞത് ആ വലിയ തറവാടിന്റെ മുറ്റത്തുള്ള തുളസിതറയിലേക്കാണ്.അവിടെ കുളിച്ചീറനണിഞ്ഞ മുടിയുമായി തുളസിതറയെ വലംവെക്കുകയാണ് എന്റെ പാർവണ.
ഇളം ചന്ദനനിറമുള്ള ഒരു കസവുമുണ്ടും നേര്യതുമാണ് വേഷം. അഴിഞ്ഞുകിടക്കുന്ന ആ കാർമുകിൽ മുടിയിഴകളിൽ നിന്നും ഇറ്റുവീഴുന്ന വെള്ളത്തുള്ളികളിൽ പ്രഭാതസൂര്യന്റെ കിരണങ്ങൾ തട്ടി വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. കൈകൂപ്പി കണ്ണുകളടച്ച് അവൾ പ്രാർത്ഥിച്ചു നിൽക്കുന്ന ആ നിൽപ്പിൽ തറവാടിന്റെ മുഴുവൻ ഐശ്വര്യവും നിറഞ്ഞുനിന്നിരുന്നു.
പ്രാർത്ഥന കഴിഞ്ഞ് കണ്ണുതുറന്ന അവൾ തിരിഞ്ഞത് എന്റെ തെക്കിനി മുറിയുടെ ജനാലയ്ക്ക് നേരെയാണ്. അവിടെ അവളെത്തന്നെ നോക്കിനിൽക്കുന്ന എന്നെ കണ്ടതും ആ വലിയ നീലക്കണ്ണുകളിൽ വല്ലാത്തൊരു തിളക്കം വന്നു. ഇന്നലെ രാത്രിയിലെ ആ സങ്കടത്തിന്റെ കാർമേഘങ്ങളെല്ലാം പെയ്തൊഴിഞ്ഞിരുന്നു. പകരം, അവിടെ ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചതുപോലെയുള്ള പ്രണയം മാത്രം ബാക്കിയുണ്ടായിരുന്നു. ആരും കാണാതെ, ചുണ്ടിലൊരു വലിയ കള്ളച്ചിരി ഒളിപ്പിച്ച് അവൾ
💬 Comments
View all comments