Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കണ്ണുകൾ കൊണ്ട് എനിക്ക് നേരെ എന്തോ കുറുമ്പ് കാട്ടിയിട്ട് വേഗം അകത്തേക്ക് നടന്നുമറഞ്ഞു.
ആ ചിരിയുടെ മാസ്മരികതയിൽ നിന്ന് ഉണർന്ന് ഞാൻ വേഗം മുറിക്ക് പുറത്തേക്കിറങ്ങി. ഉമ്മറത്ത് വലിയൊരു ചായഗ്ലാസുമായി നിൽക്കുന്നുണ്ട് സച്ചുച്ചേട്ടൻ. എന്നെ കണ്ടതും
ചിരിച്ചുകൊണ്ട് ചോദിച്ചു
"എന്താടാ കല്യാണച്ചെക്കാ... ഉറക്കമൊക്കെ മതിയായോ? അതോ ഇനി വേളിയുടെ അന്ന് വരെ ഇങ്ങനെ ഉറങ്ങാൻ തന്നെയാണോ ഭാവം?"
"ഏയ് അല്ല സച്ചുച്ചേട്ടാ... പുറത്തെ ബഹളം കേട്ടപ്പോ ഞാൻ എഴുന്നേറ്റു,"
ഞാൻ ചിരിയോടെ പറഞ്ഞു.
"എന്നാ നീ പോയി വേഗം മുഖം കഴുകി വാ. ചായ കുടിച്ചിട്ട് നമുക്ക് ടൗൺ വരെ ഒന്ന് പോണം. ഇന്നലെ കൊടുത്ത കല്യാണക്കത്ത് ഉച്ചയ്ക്ക് മുൻപേ കിട്ടുമോ എന്ന് നോക്കാം. വൈകുന്നേരം അമ്മാവന്മാരുടെ കൂടെ നിനക്ക് കത്ത് കൊടുക്കാൻ ഇറങ്ങാനുള്ളതല്ലേ..."
സച്ചുച്ചേട്ടൻ കാര്യങ്ങളുടെ ഗൗരവം ഓർമ്മിപ്പിച്ചു.
അപ്പോഴേക്കും അടുക്കളയിൽ നിന്നും ചൂട് ചായയുമായി അമ്മ ഉമ്മറത്തേക്ക് വന്നു.
"ഡാ ആദീ, നീ എഴുന്നേറ്റോ? ഇന്നാ ഈ ചായ കുടിക്ക്. എന്നിട്ട് വേഗം പോയി കുളിക്കാൻ നോക്ക്. അമ്മാവന്മാർ ദാ ഇപ്പൊ കുളിച്ച് റെഡിയായി വരും. ഇന്ന് പടിപ്പുര തൊട്ട് അങ്ങോട്ടുള്ള എല്ലാ വീടുകളിലും കത്ത് കൊടുത്ത് തുടങ്ങണം. മുഹൂർത്തം കുറിച്ച കാര്യങ്ങളൊക്കെ നാട്ടുകാരെയും സ്വന്തക്കാരെയും നമ്മളല്ലേ അറിയിക്കേണ്ടത്,"
ചായ എന്റെ കയ്യിലേക്ക് തന്നുകൊണ്ട് അമ്മ വലിയൊരു തിരക്കോടെ പറഞ്ഞു.
"ഞാൻ ദാ പോയി റെഡിയാവാം അമ്മേ. സച്ചുച്ചേട്ടൻ പറഞ്ഞപോലെ ഞങ്ങൾ പോയി ടൗണിൽ നിന്ന് കത്ത് വാങ്ങി വരാം,"
ചൂട് ചായയിൽ നിന്നൊരു സിപ്പെടുത്ത് ഞാൻ മറുപടി പറഞ്ഞു.
അമ്മ അകത്തേക്ക് പോയതും,
💬 Comments
View all comments