0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

സച്ചുച്ചേട്ടൻ എന്റെ തോളിൽ കയ്യിട്ട് മുറ്റത്തെ പന്തലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു

​"നോക്കടാ... നമ്മുടെ വീടുകളിൽ ഒരു കല്യാണം വരുമ്പോഴുള്ള ഈ ഒരു ബഹളം, ഇതിനൊരു പ്രത്യേക ഭംഗിയല്ലേ? ഇപ്പൊ ഈ പന്തൽ പണിയും, കത്ത് കൊടുക്കലും ഒക്കെ ആകുമ്പോഴാ നമുക്ക് കല്യാണത്തിന്റെ ശരിക്കുമുള്ള ആ ഒരു ഫീൽ കിട്ടുന്നത്."

​"അതെ ചേട്ടാ..."

ഞാൻ അത് ശരിവെച്ചു. ചായ കുടിച്ചുകൊണ്ട് ഞാൻ ആ മുറ്റത്തേക്കും ചുറ്റുമുള്ള ആരവങ്ങളിലേക്കും നോക്കി നിന്നു.

ഉമ്മറത്തെ ആ ബഹളങ്ങൾക്കിടയിൽ നിന്നും കുടിച്ചുകൊണ്ടിരുന്ന ചായഗ്ലാസ് തിണ്ണയിൽ വെച്ച് ഞാൻ വേഗം കുളിക്കാനായി നടന്നു.

തണുത്ത വെള്ളത്തിൽ കുളിച്ച് മുറിയിലേക്ക് വരുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഉന്മേഷമായിരുന്നു. അലമാരയിൽ നിന്നും ഒരിളം നീല ഷർട്ടും കസവുകരയുള്ള മുണ്ടും ഞാൻ എടുത്തുടുത്തു. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുമ്പോൾ എന്റെ മുഖത്ത് വല്ലാത്തൊരു തിളക്കമുള്ളതുപോലെ എനിക്ക് തോന്നി. വരാനിരിക്കുന്ന ആ വലിയ ദിവസത്തിന്റെ എല്ലാ സന്തോഷവും ആ ചിരിയിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.

​വാച്ചും കെട്ടി മുറിയിൽ നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് വാതിൽക്കൽ അവൾ വന്നുനിന്നത്. ആ പഴയ കള്ളച്ചിരിയോടെ എന്നെ ഒന്ന് അടിമുടി നോക്കി.

​"എന്താ പെണ്ണേ... എന്റെ കൂടെ ടൗണിലേക്ക് പോരുന്നോ കത്ത് വാങ്ങാൻ?"

ഞാൻ കുസൃതിയോടെ ചോദിച്ചു.

​അതുകേട്ട് അവൾ ആ വലിയ നീലക്കണ്ണുകൾ ഒന്ന് ഉരുട്ടി. എന്നിട്ട് ദാവണിത്തുമ്പ് വിരലിലിട്ട് ചുറ്റിക്കൊണ്ട് ചോദിച്ചു.

​"ഏയ്... കല്യാണക്കത്ത് അച്ചടിച്ചത് വാങ്ങാൻ എവിടെയെങ്കിലും വധു പോവാറുണ്ടോ? അതൊക്കെ ചെക്കനും കൂട്ടുകാരും കൂടി പോയി വാങ്ങേണ്ടതാ... ആദി വേഗം പോയിട്ട് ആ കത്ത് വാങ്ങിക്കൊണ്ട് വാ. എനിക്ക് ആദ്യമേ കാണണം

💬 Comments

View all comments