Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നമ്മ്ടെ പേരുകൾ അതിൽ അച്ചടിച്ചുവന്നത്."
അവളുടെ ആ മറുപടി കേട്ട് എനിക്ക് ചിരിവന്നു.
"അതിനെന്താ... ഞാൻ വേഗം വാങ്ങി വരാം. നീ ഉമ്മറത്ത് തന്നെ നിന്നോ,"
അവളുടെ ആ കുറുമ്പ് നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ഒന്നുകൂടി ചിരിച്ചിട്ട് ഞാൻ വേഗം പുറത്തേക്കിറങ്ങി.
മുറ്റത്ത് സച്ചുച്ചേട്ടൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് കാത്തുനിൽപ്പുണ്ടായിരുന്നു. ഞാൻ വേഗം പിന്നിൽ കയറിയിരുന്നു. ബുള്ളറ്റിന്റെ വലിയ ശബ്ദം ആ മുറ്റത്തെ പണിക്കാർക്കിടയിലൂടെ കീറിമുറിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു. ഇന്ദ്രനീലം തറവാടിന്റെ പടിപ്പുര കടന്ന് ടൗണിലേക്കുള്ള ആ യാത്രയിൽ സച്ചുച്ചേട്ടൻ വണ്ടിയിലിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു.
"എടാ ആദീ... ഇന്നലെ നമ്മൾ ടൗണിൽ വെച്ച് അയാളെ കണ്ട കാര്യം ഓർത്ത് നീയിപ്പോ പേടിക്കാനൊന്നും നിൽക്കണ്ട ട്ടോ. നമ്മൾ കൂടെയുണ്ടല്ലോ. കല്യാണത്തിന്റെ ഈ സമയത്ത് അവൻ വല്ല പ്രശ്നത്തിനും വന്നാൽ അപ്പൊ കാണിച്ചുകൊടുക്കാം."
സച്ചുച്ചേട്ടൻ വണ്ടി ഓടിക്കുന്നതിനിടയിൽ ഗൗരവത്തോടെ പറഞ്ഞു.
"അതൊന്നും ഓർത്ത് ഞാനിപ്പോ വിഷമിക്കുന്നില്ല ചേട്ടാ... ഇപ്പൊ എന്റെ മനസ്സിൽ കത്ത് വാങ്ങണം, ഇന്നുതന്നെ എല്ലാവർക്കും കൊടുത്ത് തുടങ്ങണം എന്നുള്ള ചിന്ത മാത്രേ ഉള്ളൂ."
കാറ്റിലൂടെ എന്റെ ശബ്ദം ചേട്ടനിലേക്ക് എത്തി.
ടൗണിലെ തിരക്കുകൾക്കിടയിലൂടെ വണ്ടി ആ പഴയ പ്രസ്സിന്റെ മുന്നിൽ ചെന്നുനിന്നു. ഞങ്ങൾ അകത്തേക്ക് കയറുമ്പോൾ പ്രസ്സുടമ രാഘവേട്ടൻ അവിടെ വലിയൊരു കെട്ട് കത്തുകൾ അടുക്കിവെക്കുന്ന തിരക്കിലായിരുന്നു.
"ആഹ്... ആദി വന്നോ? ഞാൻ ഇപ്പൊ സച്ചുവിനെ വിളിക്കാൻ ഇരിക്കുവായിരുന്നു. നിങ്ങളുടെ കത്തുകൾ ഇപ്പൊ പ്രിന്റ് ചെയ്ത് കഴിഞ്ഞതേയുള്ളൂ, എല്ലാം അടുക്കി വെക്കുവാരുന്നു,"
രാഘവേട്ടൻ ഞങ്ങളെ കണ്ടതും വലിയ സന്തോഷത്തോടെ പറഞ്ഞു.
"എന്തായി രാഘവേട്ടാ... എല്ലാം നമ്മൾ പറഞ്ഞപോലെ തന്നെ
💬 Comments
View all comments