0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഭംഗിയായിട്ട് അടിച്ചില്ലേ?"

സച്ചുച്ചേട്ടൻ ഒരു കസേരയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.

​"പിന്നില്ലാതെ... ഇന്ദ്രനീലം തറവാട്ടിലെ പെൺകുട്ടിയുടെ കല്യാണമല്ലേ. നമ്മൾ അതിൽ കുറവൊന്നും വരുത്തിയിട്ടില്ല. ഇതൊന്ന് നോക്കിക്കേ..."

രാഘവേട്ടൻ ആ വലിയ കെട്ടിൽ നിന്നും ഒരെണ്ണം എടുത്ത് എന്റെ നേർക്ക് നീട്ടി.

​ചുവപ്പും സ്വർണ്ണ നിറവും കലർന്ന ആ മനോഹരമായ കത്ത് ഞാൻ പതുക്കെ തുറന്നു.

അതിലെ സ്വർണ്ണലിപികളിൽ അച്ചടിച്ച ആ വരികളിൽ എന്റെ കണ്ണുകൾ ഉടക്കിനിന്നു.

​'ഇന്ദ്രനീലം തറവാട്ടിലെ ശ്രീ. കൃഷ്ണമൂർത്തിയുടെയും ശ്രീമതി. ഭദ്രയുടെയും മകൾ പാർവണയും... ആദിത്യനാഥും തമ്മിലുള്ള വിവാഹം...'

​അതിന് താഴെയായി വല്ലാതെ തിളങ്ങിനിൽക്കുന്ന ആ ഇംഗ്ലീഷ് അക്ഷരങ്ങൾ…

Parvana weds Adhithyanadh

​എന്റെ പേരിനൊപ്പം അവളുടെ പേര് അങ്ങനെ അച്ചടിച്ചുവന്നത് കണ്ടപ്പോൾ എന്റെ നെഞ്ചിലൊരു കുളിര് കോരി. അതുവരെ കണ്ട സ്വപ്നങ്ങളെല്ലാം ആ ഒരൊറ്റ കടലാസ് തുണ്ടിൽ യാഥാർത്ഥ്യമായി മാറിയതുപോലെ എനിക്ക് തോന്നി. ഒരു ക്ഷണക്കത്തിന് ഇത്രയും വലിയൊരു സന്തോഷം തരാൻ കഴിയുമെന്ന് ഞാനന്ന് തിരിച്ചറിയുകയായിരുന്നു.

​"എങ്ങനെയുണ്ട് ആദീ? ഡിസൈൻ ഒക്കെ ഇഷ്ടപ്പെട്ടോ?"

രാഘവേട്ടന്റെ ചോദ്യം കേട്ടാണ് ഞാൻ ആ ചിന്തയിൽ നിന്നുണർന്നത്.

​"വളരെ നന്നായിട്ടുണ്ട് രാഘവേട്ടാ... പറഞ്ഞതിനേക്കാൾ ഭംഗിയുണ്ട് കാണാൻ,"

ഞാൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു. സച്ചുച്ചേട്ടനും കത്ത് നോക്കി സന്തോഷത്തോടെ തലകുലുക്കി.

​കൊടുക്കാനുള്ള ബാക്കി പൈസയും കൊടുത്ത്, 800 കത്തുകളടങ്ങുന്ന ആ വലിയ കെട്ടുകളുമായി ഞങ്ങൾ പ്രസ്സിൽ നിന്നും പുറത്തേക്കിറങ്ങി. കനമുള്ള ആ പെട്ടികൾ ബുള്ളറ്റിന്റെ ടാങ്കിനു മുകളിലും എന്റെ മടിയിലുമായി വെച്ച് ഞങ്ങൾ തിരികെ യാത്ര തിരിച്ചു.

പടിപ്പുര കടന്ന് ബുള്ളറ്റ് മുറ്റത്തേക്ക് കയറുമ്പോൾ തന്നെ, വണ്ടിയുടെ ശബ്ദം കേട്ട്

💬 Comments

View all comments