0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അമ്മാവൻ പറഞ്ഞു.

​"അതെ, ആ ചുവപ്പിൽ സ്വർണ്ണ ലിപികൾ കാണാൻ നല്ല ഐശ്വര്യമുണ്ട്,"

ഭദ്ര ആന്റിയും അത് ശരിവെച്ചു.

​ഇതിനിടയിലാണ് അനഘ ചേച്ചി വലിയൊരു ആവേശത്തോടെ അങ്ങോട്ട് വന്നത്.

"എന്നാ പിന്നെ ഒരു കത്ത് വേഗം എനിക്ക് ഇങ്ങോട്ട് തന്നേ. ഞാൻ എന്റെ ഡ്യൂട്ടി അങ്ങ് തുടങ്ങട്ടെ,"

എന്ന് പറഞ്ഞ് ചേച്ചി ഒരു കത്ത് കയ്യിലെടുത്തു. എന്നിട്ട് നേരെ പൂമുഖത്തെ പടികളിലിരുന്ന് ഫോണെടുത്ത് അതിന്റെ നല്ലൊരു ഫോട്ടോ എടുത്തു.

​"അമ്മേ... അപ്പൊ ഞാൻ ദൂരെയുള്ള ബന്ധുക്കൾക്കും, നമ്മ്ടെ സ്വന്തക്കാർക്കും എല്ലാവർക്കും കത്ത് വാട്സാപ്പിൽ അയക്കാൻ തുടങ്ങുവാണേ..."

ചേച്ചി ഫോണിൽ ടൈപ്പ് ചെയ്യുന്നതിനിടയിൽ പറഞ്ഞു.

​"ആഹ്... എല്ലാവർക്കും അയച്ചോ. നമ്മ്ടെ കുടുംബത്തിലുള്ള ഗ്രൂപ്പിലേക്കും ഇട്ടേക്ക്. കൂടെ ഒരു കാര്യവും കൂടി പ്രത്യേകം വോയ്‌സ് മെസ്സേജ് ആയിട്ട് പറഞ്ഞോണം. ദൂരെയുള്ളവരെ നേരിട്ട് വന്ന് വിളിക്കാൻ സമയം ഇല്ലാത്തതുകൊണ്ടാണ് വാട്സാപ്പിൽ കത്തയക്കുന്നതെന്നും, ഇതൊരു നേരിട്ടുള്ള വിളിയായി കരുതി എല്ലാവരും കല്യാണത്തിന് തലേദിവസം തന്നെ പാലക്കാട്‌ ഇന്ദ്രനീലം തറവാട്ടിലേക്ക് എത്തണമെന്നും പറയണം കേട്ടോ,"

അമ്മ ഓർമ്മിപ്പിച്ചു.

​"അതൊക്കെ ഞാൻ ഗംഭീരമായിട്ട് ഒരു വോയ്‌സ് ഇട്ട് വിട്ടിട്ടുണ്ട് അമ്മേ. ദാ, കട്ടാക്കടയിലുള്ള

രാജീവ് അങ്കിളിനും മീര ആന്റിക്കും ഒക്കെ ഇപ്പൊ മെസ്സേജ് പോയി. അവരൊക്കെ വോയിസ് കേട്ടിട്ട് വലിയ സന്തോഷത്തിലാ. എല്ലാവരും ഇരുപത്തേഴാം തീയതിക്ക് മുൻപ് തന്നെ ഇങ്ങെത്തും എന്ന് പറയുന്നുണ്ട്,"

ഫോണിൽ നിന്നും കണ്ണെടുക്കാതെ, എല്ലാവർക്കും കത്ത് ഫോർവേഡ് ചെയ്യുന്ന തിരക്കിൽ ചേച്ചി പറഞ്ഞു.

​ചേച്ചി പറഞ്ഞതുകേട്ട് എല്ലാവരും വലിയ സന്തോഷത്തിലായി. ഡിജിറ്റൽ യുഗത്തിന്റെ ഈ വേഗതയിലും, ആ വലിയ തറവാടിന്റെ സ്നേഹവും

💬 Comments

View all comments