Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഭദ്രമ്മ എന്നെ നോക്കി ചോദിച്ചത്.
"അല്ല മോനേ... അനഘ മോളുടെ കാര്യം എന്തായി? ഈ അടുത്ത് തന്നെ കല്യാണം കാണുമോ?"
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ, ചോറുണ്ണുന്നതിനിടയിൽ നിന്ന് പാർവണ ആവേശത്തോടെ പറഞ്ഞു തുടങ്ങി.
"അതമ്മേ... ഞങ്ങള് ഈ വരണ ഞായറാഴ്ച അവര്ടെ വീട്ടില് പോയി സംസാരിച്ച് ഉറപ്പിക്കും. ബാക്കി കല്യാണക്കാര്യങ്ങളൊക്കെ അപ്പൊ അവിടുവെച്ച് നമ്മളും അവരും കൂടി അങ്ങ്ട് തീരുമാനിക്കും. എന്തായാലും നിങ്ങളെല്ലാരും കല്യാണത്തിന്റെ തലേന്ന് തന്നെ അങ്ങ്ട് എത്തണം ട്ടോ..."
ആ പഴയ പാലക്കാടൻ ശൈലിയിൽ അവൾ വലിയ അധികാരത്തോടെ പറഞ്ഞു.
അതുകേട്ട് സാവിത്രി അമ്മായിയും രമ അമ്മായിയും വാത്സല്യത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.
"പിന്നെന്താ മോളെ... ഞങ്ങളുടെ കുട്ടീടെ നാത്തൂന്റെ കല്യാണമല്ലേ, ഞങ്ങൾ എന്തായാലും തലേന്ന് തന്നെ അങ്ങോട്ടെത്തും."
അപ്പോഴും ഭദ്രമ്മയുടെ മുഖത്ത് ഒരമ്മയുടെ കരുതൽ ബാക്കിയുണ്ടായിരുന്നു.
"പയ്യൻ എങ്ങനെയാ മോനേ?"
ഭദ്രമ്മ ചോദിച്ചു.
"നല്ല പയ്യനാ അമ്മേ. അവൻ വീട്ടിൽ വന്നിരുന്നു. ഞങ്ങൾക്ക് എല്ലാവർക്കും കണ്ടിട്ട് നല്ല ബോധ്യമായി. ചേച്ചിയുടെ സെലക്ഷൻ അല്ലെ അമ്മേ, അത് ഒരിക്കലും മോശമാവില്ലല്ലോ,"
ഞാൻ ചിരിയോടെ മറുപടി കൊടുത്തു.
അതുകേട്ടതോടെ ഭദ്രമ്മയുടെ മുഖത്തും സന്തോഷം വിടർന്നു. പിന്നെ ആ വലിയ ഊണുമുറിയിൽ സംസാരങ്ങളുടെ വലിയൊരു ഘോഷയാത്ര തന്നെയായിരുന്നു. രണ്ടു മാസത്തെ ഞങ്ങളുടെ കുടുംബവിശേഷങ്ങളും, തറവാട്ടിലെ കാര്യങ്ങളും, തമാശകളും പൊട്ടിച്ചിരികളുമായി ആ ഉച്ചയൂണ് ശരിക്കും ഗംഭീരമായി.
ഭക്ഷണം കഴിഞ്ഞ് അല്പനേരം എല്ലാവരുമായി സംസാരിച്ചിരുന്ന ശേഷം, ഒരു ഉച്ചമയക്കത്തിനായി ഞാനും അവളും വീണ്ടും ആ പഴയ തെക്കിനി മുറിയിലേക്ക് തന്നെ നടന്നു.
മുറിയിലെത്തി വാതിലടച്ചതും അവൾ പോയി ജനാലകൾ പതുക്കെ
💬 Comments
View all comments