Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
"എല്ലാവർക്കും സുഖാമ്മേ. അമ്മയും ചേച്ചിയുമൊക്കെ എല്ലാവരോടും പ്രത്യേകം അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്,"
ഞാൻ വലിയൊരു ചിരിയോടെ പറഞ്ഞു.
"കുറച്ചു ദിവസത്തേക്ക് ഇവളെ ഞാൻ ഇങ്ങോട്ട് ഏൽപ്പിക്കുവാ... എന്റെ പെണ്ണിന് സ്വന്തം നാടും വീടും കാണാൻ വല്ലാത്ത കൊതിയായിരുന്നു."
"ഇത്രേം ദൂരം യാത്ര ചെയ്ത് വന്നതല്ലേ രണ്ടാളും. കേറി വാ ആദീ..."
സാവിത്രി അമ്മായി വലിയ സന്തോഷത്തോടെ എന്നെ അകത്തേക്ക് ക്ഷണിച്ചു.
രമ അമ്മായി പാർവണയുടെ കയ്യിൽ പിടിച്ച്,
"വാ മോളെ... രണ്ടാളും പോയി കുളിച്ച് ഫ്രഷ് ആവ്, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്തു വെക്കാം,"
രമ അമ്മായി പറഞ്ഞതുപോലെ കുളിച്ച് ഫ്രഷ് ആവാനായി ഞങ്ങൾ നേരെ മുകളിലത്തെ നിലയിലേക്ക് നടന്നു. എനിക്കായി അന്ന് അവർ തുറന്നുതന്ന അതേ തെക്കിനിയിലെ മുറി! തടിയിൽ തീർത്ത ഭിത്തികളും വലിയ ജനലുകളുമുള്ള ആ പഴയ മുറിയിലേക്ക് അവൾക്കൊപ്പം കയറുമ്പോൾ എന്റെ മനസ്സിലേക്ക് പഴയ ഓർമ്മകൾ ഓടിയെത്തി. അന്ന് ഒരു അപരിചിതനെപ്പോലെ ഈ മുറിയിലേക്ക് വന്ന എനിക്ക്, അവൾ ആ ജനലുകൾ തുറന്നിട്ടപ്പോൾ പുറത്തെ കരിമ്പനക്കാടുകളിൽ നിന്നടിച്ച കാറ്റിന് വല്ലാത്തൊരു കുളിർമയുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ കാറ്റിനേക്കാൾ വലിയൊരു കുളിർമ എന്റെ നെഞ്ചോട് ചേർന്നുനിൽക്കുന്നവൾക്കാണ്.
യാത്രയുടെ ക്ഷീണം മാറ്റാനായി കുളിയൊക്കെ കഴിഞ്ഞ് ഞങ്ങൾ താഴെ വലിയ ഊണുമുറിയിലേക്ക് ചെന്നു. പണ്ട് വമ്പൻ സദ്യകൾ വിളമ്പിയിരുന്ന ആ വലിയ മരമേശയ്ക്ക് ചുറ്റുമായി ഞങ്ങൾ ഇരുന്നു. ഞങ്ങൾക്ക് വിളമ്പിക്കൊടുക്കാനുള്ള വലിയ ആവേശത്തിലായിരുന്നു ഭദ്രമ്മയും സാവിത്രി അമ്മായിയും രമ അമ്മായിയും. രണ്ടുമാസത്തിന് ശേഷം മകൾ തിരികെ വന്നതിന്റെ സകല സന്തോഷവും അവരുടെ വിളമ്പലിൽ ഉണ്ടായിരുന്നു.
വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ്
💬 Comments
View all comments