0%

Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കമ്മലുകളും അവളെ ശരിക്കുമൊരു ദേവതയെപ്പോലെ സുന്ദരിയാക്കിയിരുന്നു. ആ നിൽപ്പ് കണ്ടപ്പോൾ ഞാൻ അറിയാതെ കുറച്ചുനേരം നോക്കിനിന്നു പോയി.

​"നീ ഇതെങ്ങോട്ടാ പെണ്ണേ ഈ സമയത്ത്?"

എന്റെ നോട്ടം കണ്ട് ചമ്മലോടെ നിൽക്കുന്നവളോട് ഞാൻ ചോദിച്ചു.

​അവൾ പതുക്കെ എന്റെ അടുത്തേക്ക് വന്ന് കുസൃതിയോടെ എന്റെ തലയിലൊന്ന് പതുക്കെ കിഴുക്കി.

​"കാവില് വിളക്ക് വെക്കാൻ... ആദി വരണുണ്ടോ കൂടെ?"

അവൾ ചോദിച്ചു.

​"ഇല്ല... ഞാൻ ഫ്രഷ് ആയി വരാൻ കുറച്ച് ടൈം എടുക്കും. നീ പോയിട്ട് വാ,"

ഞാൻ മറുപടി നൽകി.

​അതുകേട്ട് അവൾ എന്നെയൊന്ന് നോക്കി ചിരിച്ചിട്ട് വാതിൽ തുറന്ന് പുറത്തേക്ക് പോയി.

​ആ ഉറക്കച്ചടവ് മാറ്റാനായി ഞാനും വേഗം പോയി കുളിച്ചു ഫ്രഷ് ആയി. പുതിയൊരു ഷർട്ടും മുണ്ടുമെടുത്ത് ഉടുത്ത് ഞാൻ താഴേക്ക് ചെന്നു. ഉമ്മറത്തെ ആ വലിയ ചാരുപടിയിൽ ഇരിക്കുകയായിരുന്നു മുത്തശ്ശൻ. അദ്ദേഹത്തെ ശല്യം ചെയ്യാതെ ഞാൻ പതുക്കെ മുറ്റത്തേക്ക് ഇറങ്ങി. ഇന്ദ്രനീലത്തിന്റെ ആ വലിയ മുറ്റത്തുകൂടി ഞാൻ വെറുതെ നടന്നു. മുറ്റത്തിന്റെ നടുക്കുള്ള തുളസിത്തറയും, അതിനപ്പുറത്ത് നിൽക്കുന്ന ഇലഞ്ഞി മരവും എല്ലാം എന്നിൽ പഴയ ഓർമ്മകൾ നിറച്ചു. അന്ന് രാവിലെ ആ തുളസിതറയുടെ ചുവട്ടിൽ അവൾ കോലം വരച്ചു നിന്നത് എനിക്ക് പെട്ടെന്ന് ഓർമ്മവന്നു. കാറ്റത്ത് കരിമ്പനയോലകൾ ഉരയുന്ന ശബ്ദത്തിന് ഇപ്പോഴും ആ പഴയ കുളിർമ തന്നെയുണ്ടായിരുന്നു.

അങ്ങനെ മുറ്റത്ത് നിൽക്കുമ്പോഴാണ് ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും ഗേറ്റ് കടന്ന് വരുന്നത് ഞാൻ കണ്ടത്. എന്നെ കണ്ടതും വലിയൊരു സന്തോഷത്തോടെ അവർ ഓടി എന്റെ അടുത്തേക്ക് വന്നു.

​"ആഹാ... ഇതെപ്പൊ എത്തി ആദീ?"

💬 Comments

View all comments