0%

Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ശ്രീനാരായണൻ അമ്മാവൻ എന്റെ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു.

​"ഞങ്ങൾ ഇന്ന് ഉച്ചയ്ക്ക് എത്തി അമ്മാവാ,"

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

​"അവളെവിടെ? പാർവണയെ കണ്ടില്ലല്ലോ?”

ഹരിനാരായണൻ അമ്മാവൻ ഉമ്മറത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

​"അവള് വിളക്ക് വെക്കാൻ കാവിലേക്ക് പോയതാ അമ്മാവാ,"

ഞാൻ പറഞ്ഞു.

​അതുകേട്ടതും അമ്മാവൻമാർ പരസ്പരം നോക്കി ചിരിച്ചു.

​"അവളിനി ഇപ്പൊ എവിടെ ആയിരുന്നാലും

സന്ധ്യക്ക് ഈ കാവിൽ വന്ന് വിളക്ക് വെച്ചില്ലെങ്കിൽ അവൾക്കൊരു സമാധാനം ഉണ്ടാവില്ല,"

ശ്രീനാരായണൻ അമ്മാവൻ ചിരിയോടെ പറഞ്ഞു.

​പിന്നെ എന്നോട് വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചുകൊണ്ട് അവർ ഉമ്മറപ്പടി കയറി അകത്തേക്ക് പോയി. അവർ പോയതിന് ശേഷം ഞാൻ വെറുതെ ആ തെക്കേത്തൊടിയിലുള്ള വലിയ കുളപ്പുരയുടെ അടുത്തേക്ക് നടന്നു. കവുങ്ങിൻതോട്ടങ്ങൾക്കിടയിലൂടെയുള്ള ആ ചെറിയ ഇടവഴി ചെന്നവസാനിക്കുന്നത് വിശാലമായ ആ കരിങ്കൽപ്പടവുകളിലേക്കാണ്. കുളത്തിലെ പച്ചവെള്ളത്തിൽ ഇലഞ്ഞി മരത്തിന്റെയും കാഞ്ഞിരത്തിന്റെയും നിഴലുകൾ വീണുകിടപ്പുണ്ടായിരുന്നു. കുളപ്പുരയുടെ പഴയ ഓടുമേഞ്ഞ മേൽക്കൂരയും ആ പടവുകളും എന്നിൽ അവളോടുള്ള ആദ്യകാല പ്രണയത്തിന്റെ ഓർമ്മകൾ വീണ്ടും കൊണ്ടുവന്നു.

​ഞാൻ പതുക്കെ ആ കരിങ്കൽപ്പടവുകളിലേക്ക് ഇരുന്നു. അന്ന് അവൾ വെള്ളത്തിൽ കാലിട്ട് എന്നോട് അവളുടെ ഇഷ്ടങ്ങളെക്കുറിച്ച് സംസാരിച്ച ആ സായാഹ്നം എന്റെ മനസ്സിൽ വീണ്ടും വന്ന് നിറഞ്ഞു. ആ കുളപ്പുരയുടെ പറഞ്ഞറിയിക്കാൻ കഴിയാത്ത ശാന്തതയിൽ, കാവിലെ വിളക്കുവെച്ച് തിരികെ വരുന്ന എന്റെ പെണ്ണിനെയും കാത്ത് ആ പാലക്കാടൻ കാറ്റും കൊണ്ട് ഞാൻ അങ്ങനെ ഇരുന്നു…

കുളപ്പുരയിലെ ആ മനോഹരമായ സായാഹ്നത്തിന് ശേഷം ഇന്ദ്രനീലത്തിൽ ചിലവഴിച്ച ബാക്കിയുള്ള ദിവസങ്ങൾ വേഗത്തിലാണ് കടന്നുപോയത്.

പ്രിയപ്പെട്ടവർക്കൊപ്പം, ആ പഴയ തറവാടിന്റെ സ്നേഹത്തണലിൽ, പാലക്കാടൻ കാറ്റിന്റെ കുളിർമയേറ്റ് കൊഴിഞ്ഞുപോയ

💬 Comments

View all comments