0%

Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഓരോ നിമിഷവും ഒരു കാവ്യം പോലെയായിരുന്നു ഞങ്ങൾക്ക്. പഴയ ഓർമ്മകൾ ഉറങ്ങുന്ന ഓരോ ഇടനാഴികളിലൂടെയും അവളോടൊപ്പം നടക്കുമ്പോൾ, സമയം എത്ര പെട്ടെന്നാണ് പോയിമറഞ്ഞതെന്ന് ഞാൻ അറിഞ്ഞതേയില്ല.

​അങ്ങനെ വെള്ളിയാഴ്ച പുലർന്നു. തിരികെ തിരുവനന്തപുരത്തേക്ക് പോകാനുള്ള ദിവസമാണ്. രാവിലത്തെ ഭക്ഷണവുമൊക്കെ കഴിഞ്ഞ്, യാത്രയ്ക്കുള്ള ബാഗുകളുമെടുത്ത് ഞങ്ങൾ പടിയിറങ്ങി ഉമ്മറത്തേക്ക് വരുമ്പോൾ ആ വലിയ തറവാട്ടിൽ വല്ലാത്തൊരു മൂകത തളംകെട്ടി നിന്നിരുന്നു.

​യാത്ര പറയാൻ ഉമ്മറത്ത് നിൽക്കുന്ന എല്ലാവരുടെയും മുഖത്ത് സങ്കടം നിഴലിച്ചു നിൽപ്പുണ്ട്. രമ അമ്മായിയുടെയും സാവിത്രി അമ്മായിയുടെയും മുഖത്തെ ആ പഴയ ചിരിയൊക്കെ എങ്ങോട്ടോ മാഞ്ഞിരുന്നു. നിറകണ്ണുകളുമായി നിൽക്കുകയായിരുന്നു ഭദ്രമ്മ.

​അമ്മയുടെ ആ നിൽപ്പ് കണ്ട് അതുവരെ പിടിച്ചുനിന്ന പാർവണയുടെ നിയന്ത്രണം പൂർണ്ണമായും വിട്ടുപോയി. അവൾ വേഗം എന്റെ കൈവിട്ട് ഓടിച്ചെന്ന് ഭദ്രമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ഭദ്രമ്മ അവളെ നെഞ്ചോട് ഇറുകെ ചേർത്ത് ആ നെറുകയിൽ തലോടുമ്പോഴും, ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ സന്തോഷം പെട്ടെന്ന് തീർന്നുപോയല്ലോ എന്ന സങ്കടം ആ അമ്മയുടെയും മകളുടെയും തേങ്ങലുകളിൽ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

​ഈ യാത്രയയപ്പ് ഇനിയും നീണ്ടാൽ ഇവളുടെ സങ്കടം ഒന്നുകൂടി കൂടുമെന്ന് എനിക്ക് തോന്നി. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്ന് ആ തോളിൽ വാത്സല്യത്തോടെ പിടിച്ചു.

​"ചേച്ചീടെ കല്യാണത്തിന് നിങ്ങളെല്ലാവരും മറക്കാതെ തലേദിവസം തന്നെ എത്തണം കേട്ടോ... എന്നാ ഇനി നിന്ന് വൈകിക്കുന്നില്ല ഞങ്ങൾ ഇറങ്ങാ ട്ടോ..."

എന്റെ വാക്കുകളിലെ സങ്കടം മറച്ചുപിടിച്ച് ഞാൻ എല്ലാവരെയും നോക്കി ഒരു ചെറിയ ചിരിയോടെ പറഞ്ഞു.

​ഭദ്രമ്മ പാർവണയുടെ കണ്ണുനീർ സാരിത്തുമ്പുകൊണ്ട്

💬 Comments

View all comments