0%

Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

തന്നെയായിരുന്നു. ദൂരെ കോടമഞ്ഞണിഞ്ഞ മലനിരകളും, അതിനിടയിലൂടെ വെള്ളിനൂലുപോലെ ഒഴുകുന്ന പമ്പാനദിയും ആ നാടിന് വല്ലാത്തൊരു വന്യതയും ശാന്തതയും നൽകിയിരുന്നു.

​റാന്നിയിലേക്ക് അടുക്കുന്തോറും പച്ചപ്പിന്റെ കട്ടി കൂടിവന്നു. കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ ഗ്രാമവഴികൾ. കാറിനുള്ളിലേക്ക് അടിച്ചുകയറുന്ന കാറ്റിന് കുരുമുളകിന്റെയും കാട്ടുപൂക്കളുടെയും നേർത്ത ഗന്ധമുണ്ടായിരുന്നു. വെയിൽ താഴ്ന്നുതുടങ്ങിയ ആ സമയത്ത്, മരക്കൂട്ടങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം റോഡിൽ സ്വർണ്ണനിറത്തിലുള്ള പാടുകൾ വീഴ്ത്തിയിരുന്നു. പുറത്തെ ആ കാഴ്ചകൾ കണ്ട്, പ്രകൃതിയുടെ ആ ഭംഗി ആസ്വദിച്ച് വലിയൊരു മൗനത്തിലായിരുന്നു പാർവണയും അമ്മയും.

​റാന്നിയിലെ ഒരു ചെറിയ കവലയിൽ എത്തിയപ്പോൾ ഞാൻ വണ്ടി ഒതുക്കി നിർത്തി. ഇനി എങ്ങോട്ടാണ് പോകേണ്ടതെന്ന് കൃത്യമായി അറിയണമായിരുന്നു. അവിടെയൊരു പഴയ ചായക്കടയുണ്ടായിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങി ഞാൻ ആ കടയുടെ അടുത്തേക്ക് ചെന്നു. വലിയ തിരക്കൊന്നുമില്ലാത്ത ആ കടയിൽ പ്രായമുള്ള ഒരാൾ നിന്ന് ചായ അടിക്കുന്നുണ്ടായിരുന്നു.

​"ചേട്ടാ..."

ഞാൻ വളരെ മര്യാദയോടെ വിളിച്ചു.

"ഈ ശേഖരന്റെ വീട് എവിടെയാണെന്ന് അറിയാമോ? ആ വഴിയൊന്ന് പറഞ്ഞുതരാമോ?"

​ചായ അടിച്ചുകൊണ്ടിരുന്ന ഗ്ലാസ്സ് താഴെ വെച്ച് അയാൾ എന്നെ ഒന്ന് സൂക്ഷിച്ചുനോക്കി. പിന്നെ ചെറിയൊരു സംശയത്തോടെ ചോദിച്ചു.

​"ഏത് ശേഖരൻ? ഈ കൃഷിയൊക്കെ ചെയ്ത് ഹോൾസെയിൽ ആയിട്ട് കൊടുക്കുന്ന ശേഖരൻ ആണോ?"

​"അതെ ചേട്ടാ, ആ ശേഖരൻ തന്നെ. അങ്ങോട്ടേക്കുള്ള വഴിയൊന്ന് പറഞ്ഞുതരാവോ,"

ഞാൻ ഒരു ചിരിയോടെ മറുപടി നൽകി.

​"അത് ദാ ഈ കാണുന്ന വഴിയിലൂടെ നേരെ പോയാൽ മതി,"

അയാൾ കടയ്ക്ക് മുന്നിലൂടെ പോകുന്ന ചെറിയ ടാർ റോഡിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

"ഈ വഴി നേരെ പോകുമ്പോ വലിയൊരു ഇറക്കം കാണാം. ആ ഇറക്കം ഇറങ്ങിച്ചെല്ലുമ്പോൾ വലത്തോട്ടൊരു ചെറിയ വഴിയുണ്ട്. അതിലേ തിരിഞ്ഞ് കുറച്ചു മുന്നോട്ട് പോകുമ്പോ ഒരു ചെറിയ പാലം കാണാം. ആ പാലം കഴിഞ്ഞാൽ ഇടതുവശത്ത് കാണുന്ന വലിയ ഇരുമ്പ് ഗേറ്റുള്ള വീടാണ് ശേഖരന്റേത്. അവിടെ പോയി ചോദിച്ചാൽ മതി."

​"ശരി ചേട്ടാ,"

എന്ന് പറഞ്ഞ് ഞാൻ തിരികെ കാറിലേക്ക് നടന്നു.

​ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഡോർ അടച്ചപ്പോൾ, ബാക്ക് സീറ്റിലിരുന്ന അമ്മയുടെ മുഖത്ത് ആശ്വാസം പരന്നിരുന്നു.

​"എന്തായാലും

💬 Comments

View all comments